ലോക്‌സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട പൂര്‍ണ സജ്ജമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

  ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട ജില്ല പൂര്‍ണ്ണസജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. അഞ്ച് ശതമാനം ബൂത്തുകള്‍ വനിതാ പോളിംഗ് ബൂത്തുകളായി പ്രഖ്യാപിക്കും. പോലീസ്, എക്‌സൈസ്, വനംവകുപ്പ് സേനകളുടെ പ്രത്യേക ടീമുകള്‍ തയ്യാറാണ്. വോട്ടിംഗ് മെഷീനുകള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രതികരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക ടീമിനെ പോലീസ് വകുപ്പ് നിയോഗിച്ചിട്ടുണ്ട്. സമ്മതിദാനത്തിനെത്തുന്ന എല്ലാവര്‍ക്കും മികച്ച വോട്ടിംഗ് അനുഭവം സമ്മാനിക്കുന്ന തരത്തിലാവണം ക്രമീകരണങ്ങള്‍. പോളിങ് ബൂത്തുകള്‍ സ്ത്രീ സൗഹൃദമായിരിക്കണം. വയോജനങ്ങള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ബൂത്തുകളിലെ വരികള്‍ നീണ്ടുപോകാതിരിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യണം. 80 വയസിനു മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ലഭ്യമാക്കണം. നൂറു…

Read More