സ്‌കൂൾ  മേളകൾക്ക് ലോഗോ ക്ഷണിച്ചു

konnivartha.com : നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ മൂന്ന്,നാല്,അഞ്ച് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനും 2023 ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് നടക്കുന്ന 61-മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് അനുയോജ്യമായ ലോഗോ ക്ഷണിച്ചു.   വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് ലോഗോ തയ്യാറാക്കി നൽകാം. ശാസ്ത്രോത്സവം,കലോത്സവം,കായികോത്സവം എന്നിവയ്ക്ക് പ്രത്യേകം ലോഗോ തയ്യാറാക്കണം. താല്പര്യമുള്ളവർക്ക് മൂന്ന് വിഭാഗത്തിലും പങ്കെടുക്കാം. ബന്ധപ്പെട്ട മേളകളുടെ പ്രതീകങ്ങളും മേളയുടെ തീയതിയും ഉൾപ്പെടുത്തിവേണം ലോഗോ തയ്യാറാക്കാൻ. മേള നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താം. എഡിറ്റ് ചെയ്യാവുന്ന ഫോർമാറ്റിൽ സി.ഡിയും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോ അയക്കുന്ന കവറിന് പുറത്ത് ഏത് മേളയുടെ ലോഗോയാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. ലോഗോകൾ ഒക്ടോബർ 15 വൈകിട്ട് 5 മണിയ്ക്ക് മുൻപ് തപാലിൽ ലഭ്യമാക്കണം. വിലാസം: സി എ…

Read More

സ്‌കൂളുകള്‍ക്ക് പിന്നാലെ കലാലയങ്ങളും തുറന്നു

  കോന്നി വാര്‍ത്ത : സ്‌കൂളുകള്‍ക്കു പിന്നാലെ കലാലയങ്ങളും ഉണരുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അടച്ചിട്ട ക്ലാസ്മുറികളാണ് (ജനുവരി 4) മുതല്‍ വീണ്ടും സജീവമായത്. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷക്കാര്‍ക്കാണ് ക്ലാസ് ആരംഭിച്ചത്.സാമൂഹിക അകലം പാലിച്ചാണ് ഓരോ ക്ലാസുകളും ക്രമീകരിച്ചിട്ടുള്ളത്. അകലെ നിന്നുള്ളവരില്‍ എത്തിച്ചേരാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ ഓണ്‍ ലൈനായും നടത്തുകയാണ് കാതോലിക്കേറ്റ് കോളേജ്. രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ക്ലാസ്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച ശേഷമാണു ക്ലാസില്‍ പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിക്കാന്‍ പര്യാപ്തമായ ഹാളുകളിലാണു ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്ലാസുകള്‍ക്ക് പുറത്ത് സാനിറ്റൈസര്‍ ക്രമീകരിച്ചിരുന്നു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇവിടെ ക്ലാസുകള്‍ ആരംഭിച്ചത്. ഇലന്തൂര്‍ ബി.എഡ് കോളേജില്‍ രാവിലെ 9:30 മുതല്‍…

Read More