രാജ്യത്ത് അടുത്തിടെയുണ്ടായ പക്ഷിപ്പനി ബാധയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ & ക്ഷീരവികസന വകുപ്പ് (DAHD)ന്യൂഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു. ഡിഎഎച്ച്ഡി സെക്രട്ടറി അൽക ഉപാധ്യായയുടെ അധ്യക്ഷതയിൽ, ശാസ്ത്ര വിദഗ്ധർ,പൗൾട്രി വ്യവസായ പ്രതിനിധികൾ, നയരൂപകർത്താക്കൾ എന്നിവർ പങ്കെടുത്തു. പക്ഷിപ്പനിയുടെ നിലവിലെ സാഹചര്യം അവലോകനം ചെയ്യുന്നതിനും രോഗം നിയന്ത്രിക്കുന്നതിനും വ്യാപനം തടയുന്നതിനുമുള്ള തന്ത്രങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമായാണ് യോഗം ചേർന്നത്. പക്ഷിപ്പനി തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു ത്രിതല തന്ത്രം, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പങ്കാളികളുമായി കൂടിയാലോചിച്ച് തീരുമാനിച്ചു. പൗൾട്രി ഫാമുകളിലെ ശുചിത്വ രീതികൾ മെച്ചപ്പെടുത്തുക, ഫാമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുക, അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുക തുടങ്ങി കർശനമായ ജൈവ സുരക്ഷാ രീതികൾ; കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ; രോഗ വ്യാപന രീതി മനസ്സിലാക്കുന്നതിനും നിയന്ത്രണത്തിനുമായി പൗൾട്രി ഫാമുകളുടെ നിർബന്ധിത രജിസ്ട്രേഷൻ എന്നിവ…
Read More