കോന്നി ആനത്താവളത്തിലെ കുട്ടിയാന ” പിഞ്ചുവിന് ” ചികിത്സ പിഴവ്മൂലം ഗുരുതരാവസ്ഥ: കുട്ടിയാനയുടെ ശരീരത്തിൽ ആഴത്തിൽ ഉള്ള മുറിവ്

  കോന്നി : ഇക്കഴിഞ്ഞ ജനുവരി പത്തൊൻപതാം തീയതി ഇടുപ്പെല്ല് തെറ്റി കിടപ്പിലായ കുട്ടിയാനയെ നാലു ടണ്ണോളം ഭാരം വരുന്ന ചെയിൻ ബ്ളോക്ക് ഉപയോഗിച്ച് രണ്ടു ദിവസങ്ങളിലായി മണിക്കൂറുകളോളം ഉയർത്തി നിർത്തി.ചെയിൻ ബ്ളോക്ക് ഉപയോഗിച്ച് ഉയർത്തിയപ്പോൾ ഇത് മുറുകി കണങ്കാൽ ഭാഗത്ത് വലിയ തോതിലുള്ള മുറിവ് ഉണ്ടായി മാംസം വരെ പുറത്തു കാണാവുന്ന അവസ്ഥയിലായിരിക്കുകയാണ്. ഇത്തരം ഗുരുതരസംഭവം പുറം ലോകം അറിയാതെ മുടി വെച്ചിരിക്കുകയാണ് വനം വകുപ്പ് എന്ന ആക്ഷേപം നിലനില്‍ക്കുന്നു . കോന്നിയിൽ ഇപ്പോൾ ആനയെ പരിചരിക്കുന്ന അസിസ്റ്റൻറ് വെറ്റിനറി ഓഫീസറുടെ നേതൃത്വത്തിലാണ് ചികിത്സാ . ഇത്തരത്തിൽ ആനയെ ഉയർത്തണമെങ്കിൽ ആദ്യം ഫോം ബെഡ് ഉപയോഗിച്ച് പൊതിഞ്ഞ ശേഷമാകണം എന്തു സംവിധാനം ഉപയോഗിച്ച് ഉയർത്തി നിൽക്കാൻ എന്നാൽ ഇവിടെ ഇത്തരം രീതി പാലിക്കാതെ ഇരുമ്പ് ചെയിൻ ബ്ളോക്കിൽ ഘനമേറിയ ബെൽറ്റ് ഉപയോഗിച്ചാണ് ഉയർത്തിയത്. ഇതു മൂലമാണ്…

Read More