ആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂർണമെന്റ് 2022 ഓഗസ്റ്റ് 27 മുതൽ ആരംഭിക്കും; ദക്ഷിണ മേഖല തല ടൂർണമെന്റിന് തൃശൂർ വികെഎൻ മേനോൻ സ്റ്റേഡിയം വേദിയാകും KONNIVARTHA.COM : ആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂർണമെന്റ് ആഗസ്റ്റ് 27 മുതൽ ഇന്ത്യയിലെ നാല് മേഖലകളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഒക്ടോബർ 20-23 തീയതികളിൽ ന്യൂ ഡൽഹിയിലെ കെ ഡി ജാദവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ റൗണ്ടിന് മുമ്പ് നാല് മേഖലകളിലായി നടക്കുന്ന ഓപ്പൺ സോണൽ ലെവൽ റാങ്കിംഗ് ടൂർണമെന്റാണ് ഇത്. സബ്-ജൂനിയർ (12-15 വയസ്സ്), കേഡറ്റ് (15-17 വയസ്സ്), ജൂനിയർ (15-20 വയസ്സ്), സീനിയർ (15+ വയസ്സ്) എന്നിങ്ങനെ നാല് പ്രായ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 48.86 ലക്ഷം രൂപ സമ്മാനത്തുകയുൾപ്പെടെ ടൂർണമെന്റിന്റെ നടത്തിപ്പിനായി യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിലുള്ള കായിക വകുപ്പ്, മൊത്തം…
Read Moreടാഗ്: sports
മലയാലപ്പുഴയില്‍ വെച്ച് സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു
സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം വ്യവസായ മന്ത്രി പി. രാജീവ് റാന്നി റസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ മെയ് നാല്, അഞ്ച് തീയതികളിലാണ് സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം മറ്റു ജില്ലകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചാമ്പ്യന്‍ഷിപ്പ് മെയ് മാസത്തിലേക്ക് മാറ്റിയത്. മലയാലപ്പുഴ മുസലിയാര്‍ കോളജില്‍ നടക്കുന്ന മത്സരങ്ങളില്‍ 28 ടീമുകളിലായി 400 കുട്ടികള്‍ പങ്കെടുക്കും. ലോഗോ പ്രകാശനത്തില്‍ റാന്നി മുന്‍ എംഎല്‍ എ രാജു എബ്രഹാം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, എന്‍.പി. മോഹനന്‍, അഷ്‌റഫ് അലങ്കാര്‍, പി.ആര്‍. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചാമ്പ്യന്‍ഷിപ്പിന്…
Read More