കള്ളവോട്ട് തടയാൻ കർശന മാർഗനിർദേശങ്ങള്‍ പുറത്തിറക്കി

  വോട്ടർപട്ടികയിലെ ആവർത്തനം ഒഴിവാക്കാനും കള്ളവോട്ടും തടയാനും കർശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപ്പട്ടികയിൽ പേരുകൾ ആവർത്തിച്ചിട്ടുള്ളതായ പരാതികളുയർന്ന സാഹചര്യത്തിൽ കള്ളവോട്ട് തടയാൻ വിശദ മാർഗനിർദേശങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർമാർക്ക് നൽകി. വോട്ടർപ്പട്ടിക സംബന്ധിച്ച പരാതികളിൽ ജില്ലാ കളക്ടർമാർ മുഖേന നടത്തിയ പ്രാഥമിക പരിശോധനയിൽ വോട്ടർമാരുടെ പേരുകൾ ആവർത്തിക്കുന്നതായും, സമാനമായ ഫോട്ടോകളും വിലാസവും വ്യത്യസ്തമായ പേരുകളും ഉള്ള എൻട്രികളും, ഒരേ വോട്ടർ നമ്പരിൽ വ്യത്യസ്ത വിവരങ്ങളുമായ എൻട്രികളും കണ്ടെത്തിയിരുന്നു. സാധാരണഗതിയിൽ സമാന എൻട്രികൾ വോട്ടർപട്ടികയിൽ കണ്ടെത്തിയാൽ എറോനെറ്റ്, ഡീ ഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്വെയർ എന്നിവ ഉപയോഗിച്ച് കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുകയാണ് പതിവ്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ സമാനമായ വോട്ടർമാരെ ഒഴിവാക്കുന്നതിനല്ല, വോട്ടർപട്ടികയിലേക്ക് തീർപ്പാക്കാനുള്ള അപേക്ഷകൾക്ക് മുൻഗണന നൽകണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമുണ്ട്. ഈ സാഹചര്യത്തിലാണ്, 140 മണ്ഡലങ്ങളിലും പട്ടികയിൽ സമാന എൻട്രികൾ വിശദമായ…

Read More