കോന്നി വാര്‍ത്ത ഡോട്ട് കോം : ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവ കര്‍ശനമായി നടപ്പിലാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പോയി പാര്‍സല്‍ വാങ്ങാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി മാത്രം. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ബേക്കറികള്‍ക്കും ഈ സമയം വരെ പ്രവര്‍ത്തിക്കാം വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, ടെലികോം ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാം. ഭക്ഷ്യോത്പ്പന്നങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി പാല്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ രാത്രി ഏഴു വരെ പാര്‍സലായി കച്ചവടം നടത്താം. അത്യാവശ്യ യാത്രകള്‍ക്കായി വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് പോകുകയും വരികയും ചെയ്യാം. എന്നാല്‍ യാത്രാരേഖകള്‍ കരുതേണ്ടതാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍…
Read More