കാലത്തിന് മുൻപേ സഞ്ചരിച്ച കവയത്രിയാണ് സുഗതകുമാരി: രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിങ്

  konnivartha.com: സുഗതകുമാരി കവിതകൾ കേവലം കാവ്യാത്മകമൊ പ്രതീകാത്മകമോ ആയിരുന്നില്ലെന്നും അവരുടെ കവിതകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള ആഹ്വാനമായിരുത്തു എന്നും രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിങ്. കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു ആറൻമുള വിജയാനന്ദ വിമാപീഠം സ്കുളിൽ സംഘടിപ്പിച്ച സുഗതോത്സവം നവതി സമാപന സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗതവനം പോലെ ഒരു സുഷ്മ വനം നിർമ്മിക്കുന്ന പരിസ്മിതി സൗഹാർദ്ദമായ ഇടപെടലാണ് ഇവിടെ നടന്നു വരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പരിസ്ഥിതി നശീകരണത്തിന്‍റെയും കേരളത്തിലെ കടുത്ത ഓർമ്മപ്പെടുത്തലാണ് 2018 ലെ വിനാശകരമായ പ്രളയവും വയനാട് ദുരന്തവും. കൂടുതൽ ആളുകളും തങ്ങളെപ്പറ്റി മാത്രം ചിന്തിക്കുമ്പോൾ തങ്ങൾക്കപ്പുറം മനുഷ്യ രാശിയെ കരുതുന്ന ചിലരുണ്ട്. അതിൽ ഒരാളായിരുന്നു സുഗതകുമാരി. വനം നദി പ്രകൃതി വന്യജീവി എന്നിവയുടെ സംരക്ഷണത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണ്. സുസ്ഥിരമായ പരിസ്ഥിതി…

Read More

സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കമായി

എഴുത്തമ്മക്ക് ജന്മനാടിന്റെ ആദരം:സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് ജന്മനാടായ ആറന്മുളയിൽ തുടക്കമായി konnivartha.com: പത്തനംതിട്ട:പൈതൃകങ്ങളെ നെഞ്ചിലേറ്റി ഒരു മനുഷ്യായുസു മുഴുവൻ പ്രകൃതിക്ക് വേണ്ടി പോരാടിയ സുഗതകുമാരിക്ക് സ്വന്തം പൈതൃക മാതൃ ഗ്രാമമായ ആറന്മുളയുടെ സമാദരം. പൂമാല കൊണ്ടലങ്കരിച്ച സുഗതകുമാരിയുടെ ചിത്രത്തിന് മുമ്പിൽ ഭദ്രദീപം കൊളുത്തിയും പുഷ്പാർച്ചന നടത്തിയുമാണ് പരിപാടികൾ സമാരംഭിച്ചത്. കുട്ടികൾക്ക് വേണ്ടി സുഗത പരിചയ ശില്പശാല,സുഗത കവിതാലാപനം, ഉപന്യാസരചന തുടങ്ങി വിവിധങ്ങളായ പരിപാടികളോടെയാണ് സുഗതോത്സവത്തിന് തുടക്കമിട്ടത് ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം അങ്കണത്തിൽ നടന്ന സുഗത പരിചയം ശില്പശാല കേന്ദ്രകാബിനറ്റ് മുൻപ്രിൻസിപ്പൽ സെകട്ടറി ടി. കെ.എ നായർ ഉൽഘാടനം ചെയ്തു. മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിലൂടെ മാത്രമേ കാലാവസ്ഥ വ്യതിയാനത്തെ നേരിടാനാവൂ എന്ന് ഉൽഘാടന പ്രസംഗത്തിൽ ടി കെ എ നായർ വ്യക്തമാക്കി. മരം ഒരു വരമാണ്. പ്രകൃതിയുടെ പ്രസാദമാണ്. ആഗോളതാപനത്തിന് മറുപടി മരം മാത്രം. സുഗതകുമാരി എഴുതിയ…

Read More

ചരിത്രമുറങ്ങുന്ന പൈതൃക പഥത്തിലൂടെ ഒരു കാൽനടയാത്ര

konnivartha.com: പൈതൃകനടത്തം:2025 ജനു. 11:മാലക്കര മുതൽ ആറന്മുള വരെ:ചരിത്രമുറങ്ങുന്ന പൈതൃക പഥത്തിലൂടെ ഒരു കാൽനടയാത്ര മുൻതലമുറകളുടെ പൈതൃക വേരുകൾ തേടി അറിയാനും അറിയിക്കാനുമുള്ള ജനകീയ യജ്ഞം ആയുർവേദ വൈദ്യശാസ്ത്ര ഗവേഷണ പഠന രംഗത്ത് വിസ്മയമായിരുന്ന ആലപ്പുറത്ത് കൊച്ചു രാമൻ വൈദ്യരുടെ തറവാട്ടിൽ നിന്ന് പ്രകൃതിയുടെ കാവലാളായി ഒരു മനുഷ്യായുസ് മുഴുവൻ അചഞ്ചല പോരാട്ടങ്ങൾ നടത്തിയ സുഗതകുമാരിയുടെ ജന്മഗൃഹത്തിലേക്ക് ഒരു തീർത്ഥയാത്ര അറിവും അന്നവും വെള്ളവും മണ്ണും നെഞ്ചോടു ചേർത്ത പൂർവ്വ സൂരികളുടെ കർമ്മഭൂമിയിലൂടെ ഒരു പഥ സഞ്ചാരം.കുമ്മനം രാജശേഖരന്‍(ആഘോഷ സമിതി ഭാരവാഹി, മിസോറാം മുൻ ഗവർണ്ണര്‍ ) konnivartha.com/തിരുവനന്തപുരം:പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദവിദ്യാപീഠത്തില്‍ നടക്കും. സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91ാം ജന്മവാര്‍ഷികദിനമായ…

Read More