konnivartha.com: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് ( 12/02/2025 ) തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. കുംഭമാസം 1ന് രാവിലെ 5ന് നട തുറക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 17ന് രാത്രി 10ന് നട അടയ്ക്കും.
Read Moreടാഗ്: swamisaranam
ഹരിവരാസനം വിശ്വമോഹനം
ഹരിവരാസനം വിശ്വമോഹനം:ശബരിമല സന്നിധാനം ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് മൈക്കിലൂടെ കേൾപ്പിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ് പാദങ്ങളാണ് ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ് ശബരിമല അയ്യപ്പനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന് പാടാറുള്ളത്. ഹരിവരാസനത്തിനു ശേഷം ശബരിമലയിൽ ശരണം വിളിക്കരുത് എന്നൊരു വിശ്വാസവും നിലനിന്നു പോരുന്നു
Read More‘സ്വാമി ചാറ്റ് ബോട്ട്’ ‘ ലോഗോ അനാവരണം മുഖ്യമന്ത്രി നിര്‍വഹിച്ചു
ശബരിമല ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന അനുഭവം സുഗമമാക്കുന്നതിനായി ജില്ലാ ഭരണ സംവിധാനം നിര്‍മ്മിക്കുന്ന ”സ്വാമി ചാറ്റ് ബോട്ട് ” എന്ന എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ ആക്‌സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളില്‍ സമഗ്ര സേവനം ഉറപ്പ് വരുത്തുന്നു. നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തര്‍ക്ക് ഇതിലൂടെ ലഭ്യമാകും. പോലീസ്, ഫോറെസ്റ്റ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീര്‍ത്ഥാടന അനുഭവം ഭക്തര്‍ക്ക് ഉറപ്പ് വരുത്താനാകും. ആധുനികമായ ഈ ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ശബരിമല യാത്ര കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങള്‍ ഭക്തര്‍ക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന്…
Read Moreമിഥുന മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു
മിഥുന മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു. വൈകിട്ട് അഞ്ചു മണിയോടെ ആണ് നട തുറന്നത് . നട തുറന്ന ദിവസമായ ഇന്ന് പ്രത്യേക പൂജകൾ ഇല്ല.നാളെയാണ് മിഥുനം ഒന്ന് .നാളെ മുതൽ പതിവ് പൂജകൾ നടക്കും.
Read More