പത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരം എന്നിവ വിതരണം ചെയ്തു

  KONNIVARTHA.COM : ജനങ്ങളുടെ പ്രതിഫലനമാണ് തദ്ദേശ സ്വയംഭരണ വകുപ്പെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ബല്‍വന്ത്‌റായി മേത്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടത്തിയ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തില്‍ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരം എന്നിവ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.   ഒരു കുടുംബം എന്ന വികാരം തദ്ദേശ സ്വയംഭരണ വകുപ്പില്‍ എല്ലാവര്‍ക്കും ഉണ്ടാവണം. എങ്കില്‍ മാത്രമേ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാനും അതിനു തക്കതായ ഗുണഫലങ്ങള്‍ ലഭ്യമാകുകയും ചെയ്യുകയുള്ളു. ജനങ്ങള്‍ക്ക് സേവനം അനുഷ്ഠിക്കുക എന്നാല്‍ അവര്‍ക്ക് എന്തെങ്കിലും നല്‍കുക എന്നല്ല, മറിച്ച് അവരുടെ വികാരങ്ങളും, ആശകളും, ആശങ്കകളും ഒപ്പിയെടുക്കാന്‍ കഴിയുക എന്നതാണ്. തൊഴിലുറപ്പ് പദ്ധതിയുടെ വിജയരഹസ്യം ആത്മാര്‍ഥമായി കടന്നു വരുന്ന ഗുണഭോക്താക്കളാണ്. തുടര്‍ന്നും ഏറ്റവും നല്ലരീതിയില്‍ ജനങ്ങള്‍ക്ക് ഉതകുന്ന പ്രകൃതി സൗഹാര്‍ദമായ പ്രോജക്ടുകള്‍ വയ്ക്കുകയും അവയില്‍ ഗുണഭോക്താക്കള്‍ക്ക് നന്നായി…

Read More