തേക്ക് മരങ്ങളില്‍ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി:ദേഹത്ത് വീണാല്‍ ചൊറിച്ചില്‍

  konnivartha.com: കേരളത്തിലെ വനം ഡിവിഷനുകളിലെ തേക്കു പ്ലാന്റേഷനുകളിൽ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി. കോന്നി ,റാന്നി മേഖലകളിലെ തേക്ക് മരങ്ങളില്‍ ആണ് പുഴുശല്യം കൂടിയത് . ചൂട് കൂടുന്ന അവസ്ഥയില്‍ ആണ് പുഴുക്കളുടെ ശല്യം കൂടുന്നത് .മെയ് മാസങ്ങളിലാണ് ഇലതീനിപ്പുഴുക്കൾ തേക്കുകളെ ബാധിക്കുന്നത് തേക്കിന്‍റെ തളിരിലകൾ തിന്നു നശിപ്പിക്കുന്നതിലൂടെ ചില മരങ്ങള്‍ ഉണങ്ങി വനം വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നതായാണ് അറിയുന്നത് . ഈ പുഴുക്കള്‍ കൂട്ടമായി തളിര്‍ ഇലകള്‍ തിന്നു നശിപ്പിക്കുന്നു .ഇങ്ങനെ ഉണങ്ങിയ നിരവധി മരങ്ങള്‍ കോന്നി അരുവാപ്പുലം തേക്ക് തോട്ടത്തില്‍ കാണാന്‍ കഴിയും . കൂടുകെട്ടി ഇലകൾ പൂർണ്ണമായി തിന്നു തീർക്കുകയും പിന്നാലെ വലയിലൂടെ താഴേക്ക് ഊർന്നിറങ്ങി പരിസരമാകെ പടരുകയും ചെയ്യുന്ന പുഴുക്കളാണിത്. പുഴുക്കൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിയുകയും തടിക്കുകയും ചെയ്യും. രാവിലെ ആണ് പുഴുക്കളുടെ ശല്യം ഏറെ ഉള്ളത് . ഇരുചക്ര വാഹനത്തിലെ യാത്രികര്‍…

Read More