കോന്നി വാര്‍ത്ത : സാധാരണക്കാർക്ക് വേണ്ടി പത്തിന പരിപാടികൾ കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വയോധികർക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി 10ന് മുൻപ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തും. മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ് , സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫ് സഹായധനം, അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകൾ എന്നിവ ഉൾപ്പെടുത്തുന്ന സേവനങ്ങൾ ആദ്യമായി നടപ്പിലാക്കും . ക്രമേണ വയോജനങ്ങൾക്കുള്ള എല്ലാ സേവനങ്ങളും വീട്ടിൽ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.ഓൺലൈനായി സേവനങ്ങൾക്ക് അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി സമാന്തര സംവിധാനവും ഒരുക്കിയിട്ടുണ്ട്. വീടുകളിലെത്തി പരാതികൾ സ്വീകരിച്ച് അധികാരികളിലേക്ക് എത്തിച്ച് തുടർ നടപടികൾ അറിയിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ സഹായമില്ലാതെ താമസിക്കുന്ന 65 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, എന്നിവരുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രദേശത്തെ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കും.…
Read More