konnivartha.com : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്തും അവധി എടുക്കാതെയും പ്രവര്‍ത്തി ദിനം തന്നെ വിനോദയാത്രയ്ക്ക് പോയ സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന. കളക്ടറുടെ റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് നാളെ കൈമാറും. ജന രോക്ഷം ശക്തമായതോടെ നടപടി ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും എന്ന് മനസ്സിലാക്കിയാണ് നടപടിയ്ക്ക് വേണ്ടി ശ്രമിക്കുന്നത് . സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്ള പെരുമാറ്റ ചട്ടം ലംഘിച്ചു കൊണ്ട് എം എല്‍ എയെ അധിക്ഷേപിക്കുന്ന നിലയില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദശം കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട് . വിഷയത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും സിപിഐ അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള പോര് മുറുകി .കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായി . പ്രവര്‍ത്തി ദിവസം തന്നെ ടൂറിനു…
Read More