കലയുടെ പൊന്നോണം 2020 ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം

ഫിലാഡല്‍ഫിയയിലെ കല മലയാളി അസോസിയേഷന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഓണം ആഘോഷിച്ചു ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: ആരവങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ ഫിലാഡല്‍ഫിയയിലെ കല മലയാളി അസോസിയേഷന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഓണം ആഘോഷിച്ചു. കലയുടെ 43 വര്‍ഷത്തെ ചരിത്രത്തില്‍ ഇദംപ്രഥമമായാണ് വേദിയും സദസ്സുമില്ലാതെ വേറിട്ടൊരു ഓണാഘോഷം നടക്കുന്നത്. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ സ്വജീവന്‍ പണയപ്പെടുത്തി സഹജീവികളുടെ പരിരക്ഷയ്ക്കും പരിചരണത്തിനുമായി ആതുര ശുശ്രൂഷ ചെയ്യുന്ന ഫിലാഡല്‍ഫിയയിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് ഭാരതീയ ഭക്ഷണം എത്തിച്ച് ഓണത്തിന്റെ സന്തോഷവും സാഹോദര്യവും അറിയിച്ചുകൊണ്ടായിരുന്നു ഇക്കുറി കലയടെ ഓണാഘോഷം. ഭാഷയുടേയും വര്‍ണ്ണത്തിന്റേയും സംസ്കാരത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ ഫിലഡല്‍ഫിയയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കലയുടെ ഉദ്യമത്തേയും ഉപഹാരത്തേയും സഹര്‍ഷം ഏറ്റുവാങ്ങി.       കല വൈസ് പ്രസിഡന്റ് ഷാജി മിറ്റത്താനി, കമ്മിറ്റി മെമ്പര്‍ ജോര്‍ജ് വി. ജോര്‍ജ് എന്നിവരുടെ പ്രത്യേക താത്പര്യപ്രകാരം പ്രസിഡന്റ് ഡോ. ജയ്‌മോള്‍…

Read More