കോന്നി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

കോന്നി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി (കെ.എല്‍ 83 നിലവില്‍ വന്നു) ജോയിന്റ് ആര്‍.ടി ഓഫീസുകള്‍ ഇല്ലാത്ത താലൂക്കുകളില്‍ ഓഫീസുകള്‍ തുറക്കും: മന്ത്രി എ.കെ ശശീന്ദ്രന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ജോയിന്റ് ആര്‍.ടി ഓഫീസുകള്‍ ഇല്ലാത്ത താലൂക്കുകളില്‍ ഘട്ടംഘട്ടമായി ഓഫീസുകള്‍ തുറക്കുമെന്നു ഗതാഗതി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോന്നി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഒന്നുകൂടി കേരളത്തില്‍ ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ ആളുകളുമായി വളരെയധികം ബന്ധം പുലര്‍ത്തുന്ന വകുപ്പാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്. പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും സേവനം ലളിതമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണു വകുപ്പ് നടത്തിവരുന്നത്. ആദ്യഘട്ടമായി ആറും രണ്ടാം ഘട്ടമായി ഏഴും ആര്‍.ടി ഓഫീസുകള്‍ ആണ് ആരംഭിക്കാന്‍ തീരുമാനിച്ചത്. രണ്ടാംഘട്ടത്തിലെ ഏഴ് ആര്‍.ടി ഓഫീസുകളിലെ ആദ്യത്തെ ഓഫിസാണു…

Read More