konnivartha.com : നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. ജലഅതോറിറ്റിയുടെ പ്ളാന്റിൽ നിന്നും ചെളി നീക്കം ചെയ്ത ശേഷവും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വിതരണ ലൈനിൽ പലഭാഗങ്ങളിലും അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലും ലൈൻ മാറ്റി സ്ഥാപിക്കുന്ന ജോലിയും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ പ്രാദേശികമായ ചെറുകിട പദ്ധതികൾക്ക് രൂപം നൽകുകയാണ് നഗരസഭ. ഇത്തരത്തിലുള്ള ഒരു പദ്ധതിയാണ് നഗരസഭയുടെ പതിനാലാം വാർഡിൽ തുടക്കമാകുന്ന മണ്ണുങ്കൽ കുടിവെള്ള പദ്ധതി. അറബിക് കോളേജ് അംഗനവാടിയോട് ചേർന്നുള്ള കുളമാണ് ജലസ്രോതസ്സ്. ഈ ജലസ്രോതസ്സിൽ നിന്നും എട്ടു ലക്ഷം ലിറ്റർ വെള്ളം ലഭ്യമാകുമെന്നാണ് ഭൂഗർഭ ജല വകുപ്പിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഈൽഡ് പരിശോധനയിലാണ് കണ്ടെത്തൽ. നഗരസഭയിലെ 13, 14, 21 വാർഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകാൻ…
Read More