konnivartha.com: കെ എസ് ടി പിയുടെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി മുറിഞ്ഞകല്ലില്‍ കുഴികള്‍ രൂപപ്പെട്ട സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് നടന്നു വരുന്നു . മുറിഞ്ഞകല്ലില്‍ അപകടകരമായ കുഴികള്‍ റോഡില്‍ ഉണ്ടെന്നു കോന്നി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും അധികാരികളില്‍ എത്തിക്കുകയും ചെയ്തു . പ്രധാന റോഡില്‍ ഉണ്ടായ രണ്ടു കുഴികള്‍ നിലവില്‍ കോണ്‍ക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കി . ഇനിയും അപകടകരമായ രണ്ടു കുഴികള്‍ കൂടി ശാസ്ത്രീയ വശങ്ങള് പഠിച്ചു ഗതാഗതയോഗ്യമാക്കണം . ഒരു കുഴിയില്‍ ഇപ്പോഴും വെള്ളം നിറഞ്ഞു നില്ക്കുന്ന അവസ്ഥ ഉണ്ട് .വയല്‍ ചേരുന്ന ഇടം ആണ് .അവിടെ ഫ്ലൈ ഓവര്‍ നിര്‍മ്മിച്ചാല്‍ ഭാവിയില്‍ എങ്കിലും ഉപകാരമാകും എന്ന് കോന്നി വാര്‍ത്ത അധികാരികളെ അറിയിക്കുന്നു . മറ്റൊരു കുഴി മുറിഞ്ഞകല്‍ തന്നെ .അതിരുങ്കല്‍ നിന്നും ക്രമത്തില്‍ അധികമായി പാറ ഉത്പന്നം കയറ്റി വരുന്ന ടോറസ്…
Read More