ഭിന്നശേഷി കുട്ടികളെ വീട്ടില്‍ മാത്രമായി ഒതുക്കാതെ പഠനത്തിലും കലാപരിപാടികളിലും സജീവമായി പങ്കെടുപ്പിച്ച് അവരുടെ ലോകം വിശാലമാക്കണമെന്ന് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും വൈസ് മെന്‍ ക്ലബ് പത്തനംതിട്ടയും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ‘കലക്ടര്‍ക്കൊപ്പം കൈകോര്‍ക്കാം’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഇടം ലഭിക്കുമ്പോഴാണ് ഭിന്നശേഷി കുട്ടികളുടെ കഴിവ് പൂര്‍ണമായി തെളിയുന്നത്. ഇവരുടെ പഠനത്തിനായി ജില്ലയില്‍ വിവിധ സ്‌കൂളുകള്‍ ഉണ്ട്. ഓരോ വ്യക്തിയുടെയും കഴിവ് വ്യത്യസ്തമാണ്. പ്രതിഭയും കഴിവും തിരിച്ചറിയപ്പെട്ട് ഭിന്നശേഷി കുട്ടികള്‍ വളരുവാന്‍ സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും ജില്ല കലക്ടര്‍ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി അധ്യക്ഷയായി. സിനിമ സംവിധായകന്‍ രാകേഷ് കൃഷ്ണന്‍ കുരമ്പാല മുഖ്യാതിഥിയായി. മലയാലപ്പുഴ ബഡ്സ് സ്‌കൂള്‍, പത്തനംതിട്ട മുനിസിപ്പാലിറ്റി ബഡ്സ് സ്‌കൂള്‍…
Read More