കോന്നി ആനക്കൂട്ടില്‍ ആനകള്‍ ചരിയുന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആനക്കൂട്ടിൽ അടുത്തടുത്ത് ആനകൾ ചരിഞ്ഞ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന്പത്തനംതിട്ട ഡി.സി.സി എക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ ആവശ്യപ്പെട്ടു. ആനക്കൂട്ടിലെ കുട്ടിയാനയാണ് ( മണികണ്ഠൻ ജൂനിയർ സുരേന്ദ്രൻ) ഇന്ന് ചരിഞ്ഞത്. ആനക്കുട്ടികളെ യാതൊരു സുരക്ഷ മുൻകരുതലും ഇല്ലാതെയാണ് കോന്നി ആനക്കൂട്ടിൽ എത്തിക്കുന്നത്. ഔഷധപച്ചിലകൾ ഒന്നും കൊടുക്കുക പതിവില്ല. ആനകൾക്ക് സംരക്ഷണം നൽകാൻ അടിയന്തര ഇടപെടീൽ അനിവാര്യമാണ് എന്നും സലീം പി ചാക്കോ പറഞ്ഞു . കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിലെ ആന പരിപാലന കേന്ദ്രത്തിന് എന്നും തള്ളയാനകൾ കൂട്ടത്തിൽ നിന്ന് തള്ളുന്ന കുട്ടിയാനകളെ സംരക്ഷിക്കേണ്ട ബാധ്യതയുള്ളതിനാൽ പലവിധ രോഗങ്ങൾ ബാധിച്ചതും വൈകല്യം സംഭവിച്ചതുമായ കുട്ടിയാനകളെ കോന്നി ആനത്താവളത്തിൽ സംരക്ഷിക്കേണ്ടി വരുന്നുണ്ട്. ഇത്തരത്തിൽ…
Read More