സ്വര്‍ണ പണയ രംഗത്തെ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങളെ അസോസ്സിയേഷന്‍ ഓഫ് ഗോള്‍ഡ് ലോണ്‍ കമ്പനികള്‍ സ്വാഗതം ചെയ്തു konnivartha.com/ കൊച്ചി: സ്വര്‍ണ പണയ രംഗത്തെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്‍റേയും സുതാര്യ നടപടികള്‍ സ്വീകരിക്കേണ്ടതിന്‍റേയും ആവശ്യതകളില്‍ ഊന്നി റിസര്‍വ് ബാങ്ക് 2024 സെപ്റ്റംബര്‍ 30-ന് പുറപ്പെടുവിപ്പിച്ച സര്‍ക്കുലറിനെ അസോസ്സിയേഷന്‍ ഓഫ് ഗോള്‍ഡ് ലോണ്‍ കമ്പനികള്‍ (എജിഎല്‍ഒസി) പൂര്‍ണമായി പിന്തുണക്കുന്നതായി എജിഎല്‍ഒസിന്‍റെ വൈസ് ചെയര്‍മാനും സെക്രട്ടറിയുമായ തോമസ് ജോര്‍ജ് മുത്തൂറ്റ് വ്യക്തമാക്കി. ഈ രംഗത്തെ സുപ്രധാന സേവന ദാതാക്കളായ പരമ്പരാഗത സ്വര്‍ണ പണയ കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഓരോ മേഖലയിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും വിശ്വാസ്യത നിലനിര്‍ത്തുന്നതിലും ഉന്നത നിലവാരമാണു പുലര്‍ത്തുന്നത്. ഈ മേഖലയില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തേണ്ടതിന്‍റെ ആവശ്യകതയാണ് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ഉയര്‍ത്തിക്കാട്ടുന്നത്. മൂന്നാം കക്ഷികളുടെ നടപടികള്‍, സ്വര്‍ണത്തിന്‍റെ മൂല്യ നിര്‍ണയം, ഉപഭോക്തൃ സുതാര്യത, വായ്പകള്‍ നിരീക്ഷിക്കല്‍ എന്നീ…
Read More