അയ്യപ്പ സന്നിധിയിൽ പ്രായത്തെ തോൽപ്പിച്ച നൃത്തച്ചുവടുകളുമായി ലത വിശ്വനാഥ്

    konnivartha.com; അയ്യപ്പ സന്നിധിയിൽ പ്രായത്തെ തോൽപ്പിക്കുന്ന നൃത്താർച്ചനയുമായി തൃശ്ശൂർ സ്വദേശി ലത വിശ്വനാഥ്. 67ാം വയസ്സിൽ കൊച്ചുമകളുടെ ആരോഗ്യം സുഖപ്പെടുന്നതിനായാണ് ലത അയ്യപ്പന് നൃത്താർച്ചന സമർപ്പിച്ചത്. സർക്കാർ സർവീസിൽ നിന്നും ഹെഡ് നഴ്സ് ആയി വിരമിച്ച ലത വിശ്വനാഥ് അഞ്ചാം വയസ്സിൽ തുടങ്ങിയ ചുവടുകളുടെ താളം ഇപ്പോൾ കുട്ടികൾക്ക് പകർന്ന് നൽകുന്നുണ്ട്. ജോലിയും കുടുംബ ജീവിതവും പ്രായവും കലാ മോഹങ്ങൾക്ക് വിലങ്ങിടാതെ ഇത് രണ്ടാം തവണയാണ് അയ്യപ്പ സന്നിധിയിൽ നൃത്താർച്ചന അവതരിപ്പിച്ചത്. “നാഗഭൂഷിത പദങ്ങളും ചടുലതാളമോടു തിരുനടനവും” എന്ന ഗാനത്തോടെ ശിവഭഗവാൻ്റെ വേഷത്തിൽ എത്തിയ ലത വിശ്വനാഥിൻ്റെ നൃത്തചുവടുകൾ ആസ്വദിക്കാൻ നിരവധി ഭക്തരാണ് നടപന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയത്.

Read More

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ഇന്ത്യയിലെ ആദ്യത്തെ ഡിസൈൻ സൂ ഒല്ലൂർ മണ്ഡലത്തിലെ പുത്തൂരിലാണ്. 338 ഏക്കറിൽ 380 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്കു കൂടിയാണിത് konnivartha.com; തൃശ്ശൂര്‍ പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മൃഗശാലകള്‍ വിനോദത്തിന് മാത്രമുള്ള ഉപാധിയല്ല, പ്രകൃതിയെ അടുത്തറിയുന്നതിനും വിജ്ഞാനം സമ്പാദിക്കുന്നതിനും ഉതകുന്ന ഇടങ്ങളായി അവ മാറുകയാണെന്ന് മുഖ്യമന്ത്രി. പ്രകൃതിയെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സംരക്ഷിച്ചുകൊണ്ട് നിര്‍മ്മിച്ച ഡിസൈനര്‍ സൂവിലൂടെ പകര്‍ന്നു കിട്ടുന്ന അറിവ് പ്രകൃതിയോടും പ്രകൃതി സംരക്ഷണത്തിനോടും നമുക്കുള്ള പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിലെ ജല സംരക്ഷണം, ജല പുനരുപയോഗം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമമായ മാതൃകകള്‍ ഇവിടെയുണ്ട്. വികസന പദ്ധതികള്‍ക്കായി മരങ്ങള്‍ മുറിച്ചു നീക്കേണ്ടി വന്നാല്‍ പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന നിലപാടോടെയാണ് നാം മുന്നോട്ട് പോകുന്നത്. ഇവിടെയും…

Read More

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

  konnivartha.com: ദേശീയ മയക്കുമരുന്ന് ബോധവൽക്കരണ ക്യാമ്പയിനിൻ്റെ ഭാഗമായി, കൊച്ചിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചും ആരോഗ്യകരമായ, മയക്കുമരുന്ന് രഹിത ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളെയും യുവാക്കളെയും ബോധവൽക്കരിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. സെഷനുകളിൽ സംവേദനാത്മക പ്രഭാഷണങ്ങൾ, ഓഡിയോ-വിഷ്വൽ അവതരണങ്ങൾ, വിദ്യാർത്ഥികൾ നയിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. എറണാകുളം ജില്ലയിൽ, താഴെ പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടന്നു: ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂൾ, വടുതല ഭവൻസ് വിദ്യാ മന്ദിർ, കടവന്ത്ര എംപിഎം ഹയർ സെക്കൻഡറി സ്കൂൾ, തമ്മനം ഭവൻസ് ആർട്സ് ആൻഡ് കൊമേഴ്‌സ് കോളേജ്, കാക്കനാട് ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പട്ടിമറ്റം കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കാക്കനാട് അൽ അമീൻ…

Read More

ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

  തൃശൂർ കുന്നംകുളം പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ്‌ (27) ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്നയാളുമാണ് കൊല്ലപ്പെട്ട അക്ഷയ്. രാത്രി എട്ടരയോടെയാണ് സംഭവം. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്. ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയും ലിഷോയിയും ബാദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More

റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

  പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.30-ഓടെയായിരുന്നു മരണം.തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.   വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16), ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടുകാരിയുടെ വീട്ടിൽ തിരുനാളാഘോഷിക്കാനെത്തിയ…

Read More

കനത്ത മഴ സാധ്യത : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 22/10/2024 & 23/10/2024 : പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

    റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാ(36)ണ് മരിച്ചത്. മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായി കല്ലൂരിലെ വീട്ടിൽ അറിയിപ്പ് ലഭിച്ചു.ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിലിലാണ് സന്ദീപും മലയാളികളായ ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയിലെ റസ്‌റ്റോറന്റിലെ ജോലിക്കാണ് റഷ്യയിലേക്ക് പോകുന്നതെന്നാണ് വീട്ടുകാരോട് സന്ദീപ് പറഞ്ഞിരുന്നത്. പിന്നീട് റഷ്യൻ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും താൻ സുരക്ഷിതനാണെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്.

Read More

ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഉഷ്‌ണതരംഗ സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 മെയ് 02, 03 തീയതികളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 2024 മെയ് 02, 03 തീയതികളിൽ പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്.…

Read More

മഴ സാധ്യത : (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ)

  konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with light to moderate rainfall & gusty wind speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, and Thrissur districts of Kerala.

Read More

പഞ്ചമഹായാഗത്തിന് ഒരുങ്ങി നെല്ലുവായ: 2023 ഏപ്രിൽ 5 മുതൽ 9 വരെ

  konnivartha.com : ശ്രീ മൂകാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 5 മുതൽ 9 (1198 മീനം 22 മുതൽ 26 ) വരെ പഞ്ചമഹായാഗം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി കുന്നംകുളം റൂട്ടിൽ എരുമപ്പെട്ടി പഞ്ചായത്തിലെ നെല്ലുവായ ധന്വന്തരി മൂർത്തി ക്ഷേത്രത്തിന് സമീപമുള്ള യാഗശാലയിലാണ് ഈ പഞ്ചമഹായാഗം നടക്കുന്നത്.ലോക ക്ഷേമത്തിനും, ഐശ്വര്യത്തിനും, രോഗ ശമനത്തിനും, പ്രകൃതി സംരക്ഷണത്തിനും വേണ്ടി പഞ്ചമഹായാഗം നടത്തപ്പെടുന്നു. ഈ യാഗത്തിൽ ധന്വന്തരി യാഗത്തിന് മുഖ്യ പ്രാധാന്യം നൽകുന്നു എന്ന് ഭാരവാഹികള്‍ പറഞ്ഞു കൊല്ലൂര്‍ മൂകാംബിക ദേവിക്ഷേത്രം തന്ത്രി ഡോ: രാമചന്ദ്ര അഡിഗയാണ് യാഗ ആചാര്യന്‍, ട്രസ്റ്റ് ആചാര്യന്‍ & ചെയര്‍മാന്‍ മൂകാംബിക സജിപോറ്റിയാണ് യാഗ രക്ഷകന്‍ അഞ്ചു ദിവസങ്ങളിലായി അഞ്ച് മഹായാഗങ്ങള്‍ ആണ് നടക്കുന്നത് 1-ാം ദിവസം ലക്ഷ്മിയാഗം 2-ാം ദിവസം…

Read More