konnivartha.com; സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട കോന്നി കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാര്‍ഥിനി ആദി ലക്ഷ്മി (8 )ആണ് മരണപ്പെട്ടത് . നാലുമണിക്ക് സ്കൂള്‍വിട്ടശേഷം വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ കണ്ട പാമ്പിനെ വെട്ടിച്ചപ്പോള്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞെന്നാണ് വിവരം.ആഴം ഉള്ള കുഴിയിലേക്ക് ആണ് ഓട്ടോ മറിഞ്ഞത് എന്ന് നാട്ടുകാര്‍ പറഞ്ഞു . ഡ്രൈവറും ആറു കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറെയും മറ്റുകുട്ടികളെയും പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുകുട്ടികളുടെ തലയ്ക്കാണ് പരിക്ക്. ഒരാള്‍ക്ക് കൈയ്ക്കു പരിക്ക് ഉണ്ട് .ഒരാള്‍ക്ക് പരിക്ക് ഗുരുതരം അല്ല .ഈ കുട്ടിയെ വീട്ടിലേക്ക് വിട്ടു . സാധാരണ പോകുന്ന ഓട്ടോയില്‍ അല്ല ഇന്ന് കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോയത് .…
Read More