കോന്നി കുമ്മണ്ണൂർ വനത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

  konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗമായ കുമ്മണ്ണൂർ കാഞ്ഞിരപ്പാറ വന ഭാഗത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തി .ഒരുദിവസം പഴക്കമുള്ള പെൺ കടുവയാണ് ചത്തത് .കുമ്മണ്ണൂർ സ്റ്റേഷനിലെ വനപാലകർ പതിവ് ഫീൽഡ് പരിശോധനയ്ക്ക് പോയപ്പോഴാണ് കണ്ടത്.വനം വകുപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു . ഏതാനും ദിവസം മുന്‍പ് കല്ലേലിയില്‍ അച്ചന്‍കോവില്‍ നദിയില്‍ ഒരു വയസ്സുള്ള കടുവയെ ചത്ത്‌ അഴുകിയ നിലയിലും കണ്ടെത്തിയിരുന്നു .

Read More

റാന്നി പെരുനാട്ടില്‍ പശുവിനെ കടുവ കടിച്ചുകൊന്നു

  konnivartha.com : പത്തനംതിട്ട റാന്നി പെരുന്നാട്ടില്‍  ബഥനി ആശ്രമത്തിന് സമീപം കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ഇന്ന് രാവിലാണ് തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നത്.സമീപ വാസിയായ രാജുവിന്‍റെ പശുവിനെയാണ് കൊന്നത്. ഒരു മാസം മുൻപ് രാജുവിന്റെ പശുവിനെ കടുവ ആക്രമിച്ചുകൊന്നിരുന്നു. രണ്ടുമാസത്തിനിടയിൽ മൂന്ന് പശുക്കളാണ് ഈ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടാൻ ക്യാമറകളും കൂടും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ടങ്കിലും കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.പ്രദേശവാസികൾ ഭീതിയിലാണ്. റാന്നി പെരുനാട് മേഖലയിലെ ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്ന കടുവയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎവനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലും കടുവ ജനവാസ മേഖലയിൽ ഇറങ്ങി പശുവിനെ കൊന്നു. പെരുനാട് ബഥനി പുതുവേൽ രാജൻ എബ്രഹാമിന്റെ പശുവിനെ കടിച്ചു കൊന്നതാണ് അവസാനത്തെ സംഭവം. കഴിഞ്ഞ…

Read More

കാട്ടില്‍ നിന്ന് വന്നവന്‍ കാട്ടിലേക്ക് തന്നെ മടങ്ങി : കുങ്കി ആനയും തലകുനിച്ച് മടങ്ങി : ശേഷിക്കുന്ന തിരച്ചില്‍ വനപാലക സംഘം മടങ്ങാന്‍ അനുമതി കാക്കുന്നു

കാട്ടില്‍ നിന്ന് വന്നവന്‍ കാട്ടിലേക്ക് തന്നെ മടങ്ങി : കുങ്കി ആനയും തലകുനിച്ച് മടങ്ങി : ശേഷിക്കുന്ന തിരച്ചില്‍ വനപാലക സംഘം മടങ്ങാന്‍ അനുമതി കാക്കുന്നു . കോന്നി : കാട്ടില്‍ നിന്നും വന്ന് നാട്ടില്‍ എത്തി ഒരാളെ കൊന്ന നരഭോജി കടുവ പത്തു ദിനം വനപാലകരെ നാട്ടില്‍ വട്ടം ചുറ്റിച്ചു . കടുവ കാട്ടിലേക്ക് തന്നെ മടങ്ങിയെന്നുള്ള നിഗമനത്തിലാണ് തിരച്ചിലിന് എത്തിയ വനപാലക സംഘം . കടുവയെ കണ്ടെത്തിയാല്‍ ആനപ്പുറത്ത് കയറി വെടിവെയ്ക്കാന്‍ കൊണ്ടുവന്ന കുങ്കി ആനയും മടങ്ങി . കടുവയെ കണ്ടെത്തുവാന്‍ ഉള്ള ദൌത്യം ഏറെക്കുറെ പൂര്‍ത്തിയായി . തണ്ണിത്തോട് മേടപ്പാറയില്‍ പതിനാല് ദിവസം മുന്‍പ് ടാപ്പിങ് തൊഴിലാളി ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനീഷിനെയാണ് കടുവ കടിച്ചു കൊന്നത് . അന്ന് മുതല്‍ കടുവയെ പിടികൂടാന്‍ വനപാലകര്‍ ശ്രമിച്ചു തുടങ്ങി . ഹെലിക്കാമില്‍ കടുവയുടെ…

Read More