ഗതാഗത നിയന്ത്രണം കായംകുളം – പത്തനാപുരം റോഡില്‍ ഇളമണ്ണൂര്‍ ജംഗ്ഷനു സമീപം കലുങ്കിന്റെ നിര്‍മാണം നടക്കുന്നതിനല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഡിസംബര്‍ 21 മുതല്‍ അടൂരില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ തിയേറ്റര്‍പടി ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇളമണ്ണൂര്‍ പൂതങ്കര റോഡില്‍ കൂടി ബാങ്ക് പടി ജംഗ്ഷന്‍ വഴി പത്തനാപുരം ഭാഗത്തേക്കു പോകണം. പത്തനാപുരത്തു നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ ബാങ്ക് പടി ജംഗ്ഷനില്‍ തിരിഞ്ഞ് ഇളമണ്ണൂര്‍ പൂതങ്കര റോഡില്‍ കൂടി തിയേറ്റര്‍പടി ജംഗ്ഷന്‍ വഴി അടൂരിലേക്കും പോകണം. ഗതാഗത നിയന്ത്രണം കൂടല്‍ രാജഗിരി റോഡില്‍ ഗുരുമന്ദിരത്തിനു സമീപം കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതംഡിസംബര്‍ 21 മുതല്‍ ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ്…
Read More