അഭിമുഖം 31ന് ജെബിവിഎല്‍പി കുമ്മണ്ണൂര്‍ സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി ഈ മാസം മുപ്പതിന് നടത്താന്‍ തീരുമാനിച്ച അഭിമുഖം 31ലേക്ക് മാറ്റി. രാവിലെ പത്ത് മണിക്ക് റ്റിറ്റിസി കെ-ടെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282 150 235, 9495 112 604. യോഗം മാറ്റിവെച്ചു ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുളള ലൈംഗിക അതിക്രമങ്ങള്‍ (തടയലും നിരോധനവും പരിഹാരവും), വിവിധ സ്ഥാപനങ്ങളിലെ ജില്ലാതല ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ഡിസംബര്‍ 29ന് ഉച്ചയ്ക്ക് ശേഷം 3.30 ന് നടത്താനിരുന്ന യോഗം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാക്ഷ്യപത്രം ഹാജരാക്കണം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ വിധവാ…
Read More