പന്തളം നഗരസഭയില്‍ കോവിഡ് വാര്‍ റൂം ആരംഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പന്തളം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കും വാര്‍ റൂമും സജ്ജീകരിച്ചു. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏഴ് ടീമുകളായി തിരിഞ്ഞാണ് നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. പ്രവര്‍ത്തനങ്ങളുടെ ദൈനംദിന അവലോകനവും നഗരസഭാതലത്തില്‍ വിലയിരുത്തുന്നുണ്ട്. സിഎഫ്എല്‍ടിസിയില്‍ 250 കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 56 കിടക്കകളും സജ്ജീകരിച്ചു പന്തളം നഗരസഭയുടെ പരിധിയില്‍ വരുന്ന സിഎഫ്എല്‍ടിസിയില്‍ 250 കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 56 കിടക്കകളും സജ്ജീകരിട്ടുണ്ട്. ഇതുകൂടാതെ 14 ഓക്‌സിജന്‍ ബെഡുകള്‍, 23 ഐസിയു ബെഡുകള്‍, ആറ് വെന്റിലേറ്ററുകള്‍, 131 ഓക്‌സിജന്‍ സിലിണ്ടറുകള്‍, മൂന്ന് ആംബുലന്‍സ് സേവനവും എട്ട് ഓട്ടോറിക്ഷാ സേവനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. കോവിഡ്…
Read More