കോവിഡ് പ്രതിരോധം: പത്തനംതിട്ട ജില്ല ബി കാറ്റഗറിയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. ബി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍: രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കുന്നതല്ല. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുളളൂ. 2022 ജനുവരി 23, 30 തീയതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 2022 ഫെബ്രുവരി 06 ഞായറാഴ്ചയും തുടരുന്നതാണ്. അനുമതി നല്‍കിയിട്ടുള്ള അവശ്യസര്‍വീസുകള്‍ക്ക് 2022 ഫെബ്രുവരി 06 ഞായറാഴ്ച്ച പ്രവര്‍ത്തിക്കാവുന്നതാണ്. ആരാധനാലയങ്ങളില്‍ പരമാവധി 20 പേരെ മാത്രം ഉള്‍പ്പെടുത്തി 2022 ഫെബ്രുവരി 06 ഞായറാഴ്ച്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ആരാധന നടത്താവുന്നതാണ്. പൊതുമാര്‍ഗനിര്‍ദേശങ്ങള്‍: സര്‍ക്കാര്‍/ സ്വകാര്യ…
Read More