konnivartha.com: 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബിയർ– വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി.അനുമതി നല്‍കിയതില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി ഇക്കോ ടൂറിസം സെന്റർ– ആന സഫാരി ട്രെയ്നിങ് സെന്റർ, പെരുന്തേനരുവി, ഗവി എന്നിവ ഉള്‍പ്പെടുന്നു .ഇവ മൂന്നും അനേക ആയിരം സഞ്ചാരികള്‍ വരുന്ന സ്ഥലങ്ങള്‍ ആണ് . 74 ടൂറിസം കേന്ദ്രങ്ങളെ എക്സൈസ് വിജ്ഞാപനം ചെയ്തു .ഇതോടെ ഈ മേഖലയിലെ ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്ക് ബിയർ–വൈൻ ലൈസൻസ് എടുക്കാം കഴിയും .നൂറ്റൻപതോളം കേന്ദ്രങ്ങൾ വിജ്ഞാപനം ചെയ്യുന്നതിനുള്ള പട്ടിക എക്സൈസ് വകുപ്പിന് മുന്നില്‍ ഉണ്ട് .ആദ്യ പടിയായി 74 ടൂറിസം കേന്ദ്രങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത് . തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കി . നിലവില്‍ ഇരുന്നൂറോളം ബീയർ– വൈൻ പാർലറുകൾ പ്രവര്‍ത്തിച്ചു വരുന്നു .അത് കൂടാതെ ആണ് 74 എണ്ണം കൂടി വരുന്നത് .…
Read More