അച്ചന്‍കോവിലാറ്റിലെ കോന്നി വെട്ടൂര്‍ കടവില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

  konnivartha.com: അച്ചന്‍കോവിലാറ്റിലെ വെട്ടൂര്‍ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുമ്പഴ സ്വദേശികളായ അഭിരാജ് (16), അഭിലാഷ് (17) എന്നിവരാണ് മരിച്ചത്. ഫുട്‌ബോള്‍ കളിക്ക് ശേഷം വെട്ടൂര്‍ ഇല്ലത്ത് കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു.പത്തനംതിട്ട നഗരസഭയില്‍ 19-ാം വാര്‍ഡ് കുമ്പഴ അതിച്ചന്നൂര്‍ കോളനിയില്‍, സഹോദരങ്ങളുടെ മക്കളാണ് മരിച്ച അഭിരാജും അഭിലാഷും.   നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി .തുടര്‍ന്ന് ഫയർഫോഴ്സ് സ്കൂബാ ടീം കുട്ടികളെ മുങ്ങി എടുത്തു . കോന്നി മെഡിക്കെയര്‍ ആംബുലന്‍സിലും  ഫയർഫോഴ്സ് ആംബുലന്‍സിലും കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും    ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു മഹാ വിഷ്ണു  ക്ഷേത്രത്തിന് താഴെ അച്ചന്‍ കോവിലാറ്റില്‍ കുളിക്കാനിറങ്ങിയതാണ് കുട്ടികള്‍. ഒരാള്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെടുകയും രണ്ടാമത്തെ കുട്ടി രക്ഷിക്കാന്‍ ശ്രമിച്ചതോടെയുമാണ് ദാരുണമായ അപകടമുണ്ടായത്.   പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. അഞ്ച് കുട്ടികള്‍ കുളിക്കാനിറങ്ങിയെന്നും മൂന്ന്…

Read More