കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ് (30) ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചു . ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു . സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഏക മകൾ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ലാറ്റിന് സമീപം താമസിക്കുന്നുണ്ട്. ഷാർജ ഫൊറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസുള്ള മകൾ വൈഭവിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.മകളെ കൊന്ന് ഒരേ കയറിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.
Read Moreടാഗ്: UAE
WAVES Bazaar unveils Its First-Ever ‘Top Selects’ Lineup Showcasing 15 Projects in 9 Languages
konnivartha.com: India occupies a dominant position in Media & Entertainment sector with talents spread across different geographies of the country, creating compelling contents through its rich cultural heritage. The World Audio Visual & Entertainment Summit (WAVES), to be held from 1st to 4th May in Mumbai, is poised to become one of the landmarks in the Media and Entertainment sector. The summit will promote India as one stop destination for content creation, Investment destination and leverage ‘Create in India’ opportunities as well as for global outreach. WAVES Bazaar is…
Read Moreഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉഭയകക്ഷി നിക്ഷേപ ഉടമ്പടി നിലവിൽ വന്നു
ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) സർക്കാരും തമ്മിൽ 2024 ഫെബ്രുവരി 13-ന് UAE യിലെ അബുദബിയിൽ ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (BIT) 2024 ഓഗസ്റ്റ് 31ന് പ്രാബല്യത്തിൽ വന്നു. 2013 ഡിസംബറിൽ ഒപ്പുവച്ച ഇന്ത്യ-യുഎഇ ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന, സംരക്ഷണ ഉടമ്പടി (BIPPA) 2024 സെപ്റ്റംബർ 12-ന് കാലഹരണപ്പെട്ടതിനാൽ, യുഎഇയുമായുള്ള പുതിയ BIT നടപ്പിലാക്കുന്നത് ഇരു രാജ്യങ്ങളിലെയും നിക്ഷേപകർക്ക് നിക്ഷേപ പരിരക്ഷയിൽ തുടർച്ച ഉറപ്പാക്കുന്നു. 2000 ഏപ്രിൽ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 19 ബില്യൺ ഡോളറിൻ്റെ മൊത്ത നിക്ഷേപത്തോടെയും, ഇന്ത്യയ്ക്ക് ലഭിച്ച മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) 3% വിഹിതത്തോടെയും ഏഴാം സ്ഥാനമലങ്കരിക്കുന്ന വലിയ രാജ്യമാണ് യുഎഇ 2000 ഏപ്രിൽ മുതൽ 2024 ഓഗസ്റ്റ് വരെ യുഎഇയിലെ മൊത്തം വിദേശ നേരിട്ടുള്ള നിക്ഷേപത്തിൻ്റെ 5% അതായത് $15.26…
Read Moreയുഎഇയിലെ പൊതുമാപ്പ്: നോർക്ക റൂട്‌സ് ഹെൽപ്പ് ഡെസ്‌ക് ഒരുക്കും
konnivartha.com: സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്‌ക് ഒരുക്കാൻ തീരുമാനിച്ചു. നോർക്ക-റൂട്‌സിന്റെയും ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനമെടുത്തത്. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയാറാക്കാനും സഹായിക്കുക, നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്. അത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെൽപ് ഡെസ്‌ക് രൂപീകരിച്ചത്. നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്‌സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ സെക്രട്ടേറിയറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ യോഗത്തിൽ…
Read Moreയു.എ.ഇ.യിലെ സ്‌കൂളിലേക്ക് നിയമനം
konnivartha.com : യു.എ.ഇ.യിലെ അബുദാബിയിലുള്ള ഇന്ത്യൻ സി.ബി.എസ്.സി. സ്‌കൂളിൽ നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി & സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക് എഡ്യുക്കേഷൻ (സെക്കൻഡറി), അറബിക് (സെക്കൻഡറി) വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അതത് വിഷയങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദവും സി.ബി.എസ്.ഇ സ്‌കൂളിൽ കുറഞ്ഞത് രണ്ട് വർഷത്തെ അധ്യാപന പരിചയവും ഉണ്ടായിരിക്കണം. ലൈബ്രേറിയൻ തസ്തികയ്ക്ക് ലൈബ്രറി സയൻസിൽ ബിരുദവും സി.ബി.എസ്.ഇ സ്‌കൂളിൽ രണ്ട് വർഷത്തെ അധ്യാപന പരിചയവും അഭികാമ്യം. സപ്പോർട്ട് സ്റ്റാഫ് തസ്തികയ്ക്ക് പത്താംക്ലാസ് വിജയിച്ചിരിക്കണം. ടീച്ചർ അസിസ്റ്റന്റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 45 വയസ്. എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിർബന്ധം. ആകർഷകമായ ശമ്പളം, സൗജന്യ താമസം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ് തുടങ്ങി യു.എ.ഇ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും.…
Read Moreപ്രശസ്ത ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് തൊഴിലവസരം
പ്രശസ്ത ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് തൊഴിലവസരം ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്സറി എന്ന വിഭാഗത്തിൽ മൂന്ന് വർഷത്തിനു മുകളിൽ പ്രവൃത്തിപരിചയവും 40 വയസ്സിൽ താഴെ പ്രായവുമുള്ള വനിത നഴ്സുമാർക്കാണ് തൊഴിലവസരം യു എ ഇയിലേക്ക് നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന തൊഴിലവസരം. ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്സറി എന്ന വിഭാഗത്തിൽ മൂന്ന് വർഷത്തിനു മുകളിൽ പ്രവൃത്തിപരിചയവും 40 വയസ്സിൽ താഴെ പ്രായവുമുള്ള വനിത നഴ്സുമാർക്കാണ് തൊഴിലവസരം. ശമ്പളം 4500 ദിർഹം (ഏകദേശം 86,000 രൂപ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു…
Read Moreഖത്തറിനെ അനുകൂലിക്കുന്ന പ്രവാസികള്‍ സൂക്ഷിക്കുക
ഖത്തറിനെ അനുകൂലിച്ചു കൊണ്ടു സമൂഹമാധ്യമങ്ങളില്‍ നല്‍കുന്ന പോസ്റ്റര്‍ ,വാക്കുകള്‍ എന്നിവയ്ക്ക് യുഎഇയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.സമൂഹ മാധ്യമങ്ങളിൽ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തിയാൽ ശിക്ഷ നൽകാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചു . 15 വർഷം തടവും അഞ്ചുലക്ഷം ദിർഹം പിഴയും ശിക്ഷ നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുന്നു . രാജ്യ താല്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ സൈബർ കുറ്റത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും യുഎഇജനറൽ പ്രോസിക്യൂട്ടർ അറിയിച്ചു. യുഎഇയിലെ ലക്ഷക്കണക്കിനു വരുന്ന മലയാളികളും മറ്റുള്ളവരും ജാഗ്രത പാലിക്കണം . ഐഎസും അൽക്വയ്ദയും ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾക്കു പിന്തുണ നൽകുന്ന ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കുകയാണെന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ .ഖത്തറിനെ അകറ്റി നിര്‍ത്തിക്കൊണ്ടുള്ള നീക്കം ഉണ്ടായതോടെ വ്യോമ ,ഗതാഗത ,മേഖല പൂര്‍ണ്ണമായും സ്തംഭിച്ചു .മറ്റു രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ തുര്‍ക്കി ,കുവൈറ്റ് രാജ്യങ്ങള്‍ മധ്യസ്ഥ നീക്കം നടത്തുന്നുണ്ട്.കുവൈറ്റ് അമീര്‍ ഇക്കാര്യത്തില്‍ യുഎഇഭരണാധികാരിയുമായി ഇന്നലെ…
Read Moreഅറബ് രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ ഒറ്റപ്പെട്ടു
നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു. ബഹ്റിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഖത്തർ ശ്രമം നടത്തുന്നുവെന്നും ഭീകരപ്രവർത്തനങ്ങൾക്ക് അവർ സഹായം നൽകുന്നുവെന്നുമുള്ള ആരോപണമുയർത്തിക്കൊണ്ടാണ് അറബ് രാജ്യങ്ങളുടെ ഈ നീക്കം. ബഹ്റിനാണ് ഇത്തരമൊരു തീരുമാനം ആദ്യമെടുത്തത്. ഖത്തർ നയതന്ത്ര പ്രതിനിധികളോട് രാജ്യംവിട്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി 48 മണിക്കൂർസമയം അനുവദിച്ചിട്ടുണ്ടെന്നും ബഹ്റിൻ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഖത്തറുമായുള്ള വ്യോമ നാവിക ഗതാഗത ബന്ധങ്ങളും ഈ രാജ്യങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
Read More