konnivartha.com : യുക്രെയ്‌നിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍കയുമായി സഹകരിച്ചു പ്രവാസി മലയാളി ഫെഡറേഷന്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചതായി പി എം എഫ് ഗ്ലോബല്‍; പ്രസിഡന്റ് എം പി സലിം (ഖത്തര്‍), സെക്രട്ടറി വര്ഗീസ് ജോണ്‍ (യു.കെ) ചെയര്‍മാന്‍ ഡോ;ജോസ് കാനാട്ട് (യു എസ് എ) എന്നിവര്‍ അറിയിച്ചു. ഉക്രൈനിലുള്ള പ്രവാസികള്‍,, വിദ്യാര്‍ത്ഥികള്‍,വിവരങ്ങള്‍ പി എം എഫ് വാട്‌സപ്പ് ഗ്രൂപ്പിലും താഴെ കാണുന്ന ഈമെയിലിലും അറിയിച്ചാല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുമെന്നു സംഘടനാ നേതാക്കള്‍ അറിയിച്ചു. നോര്‍ക്കയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിച്ചതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും അറിയിച്ചിട്ടുണ്ട് നോര്‍ക്ക പിന്‍സിപ്പല്‍ സെക്രട്ടറിയുടെയും നോര്‍ക്ക റൂട്ട്സ് സി.ഇ.ഒയുടെയും നേതൃത്വത്തില്‍ വിദേശകാര്യമന്ത്രാലയവുമായും ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.ഉക്രൈനിലുള്ള ഇന്ത്യക്കാര്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ ആ രാജ്യത്ത് നില്‍ക്കേണ്ട അനിവാര്യ സാഹചര്യമില്ലെങ്കില്‍…
Read More