konnivartha.com: ലോക പൈതൃക സമിതിയുടെ 47-ാമത് സെഷനിലെ നിര്‍ണായക തീരുമാനത്തില്‍ 2024-25-ലെ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായ ‘മറാഠാ സൈനിക ഭൂപ്രദേശങ്ങൾ’ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയതോടെ ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ 44-ാമത് പൈതൃക ഇടമായി കേന്ദ്രം മാറി. ഇന്ത്യയുടെ ശാശ്വത സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്ന ഈ ആഗോള അംഗീകാരം വാസ്തുവിദ്യാ വൈഭവത്തിന്റെയും പ്രാദേശിക സ്വത്വത്തിന്റെയും ചരിത്രപരമായ തുടർച്ചയുടെയും വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്നു. ചരിത്രപരമായ ഈ നാഴികക്കല്ലിനെ പ്രശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്തും മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസും നേട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ഇന്ത്യയുടെ മറാഠ സൈനികമേഖല സി ഇ 17 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ നിര്‍മിക്കപ്പെട്ട പന്ത്രണ്ട് കോട്ടകളുടെ ഈ അസാധാരണ ശൃംഖല മറാഠ സാമ്രാജ്യത്തിന്റെ തന്ത്രപരമായ…
Read More