konnivartha.com : മലയാള സിനിമയുടെ ഏറെ നാളത്തെ ശനി ദോഷം ഒഴിപ്പിച്ചു കൊണ്ട് ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ” മാളികപ്പുറം” പത്തനംതിട്ട ജില്ലയില്‍ ആണ് ഏറെയും ഷൂട്ടിംഗ് നടന്നത് . ശബരിമലയുമായി ബന്ധപെട്ട ഭക്തി സിനിമ എന്നതില്‍ ഉപരി കുടുംബ പ്രേക്ഷകരെ ഇതിലേക്ക് അടുപ്പിച്ച ഏറെ സവിശേഷതകള്‍ ഉണ്ട് .കഥയില്‍ നിന്നും ഒരുക്കഴിച്ച തിരക്കഥയുടെ കെട്ടുറപ്പും സംവിധായകന്‍റെ മനസ്സില്‍ പതിഞ്ഞ ഫ്രെയിമുകള്‍ അഭിനയിച്ചവരും അത് അഭ്ര പാളികളില്‍ പകര്‍ത്തിയ ക്യാമറമാനും മികച്ച കാഴ്ച നല്‍കുന്ന പത്തനംതിട്ട ജില്ലയുടെ അഴകും കൂട്ടി യോജിപ്പിച്ചപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാളികപ്പുറം മാറി . നൂറു കോടി ക്ലബില്‍ എത്തപ്പെടുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം . ഡിസംബര്‍ 30 ന് കേരളത്തിലെ 145…
Read Moreടാഗ്: unni mukundan
ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ മാളികപ്പുറ’ത്തിന്റെ ചിത്രീകരണം കോന്നി അരുവാപ്പുലത്ത് പുരോഗമിക്കുന്നു
konnivartha.com : ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘ മാളികപ്പുറ’ത്തിന്റെ ചിത്രീകരണം കോന്നി അരുവാപ്പുലം കല്ലേലി സ്കൂളില്‍ വെച്ച് പുരോഗമിക്കുന്നു .ഇന്ന് രാവിലെ മുതല്‍ ആണ് സിനിമയുടെ ഏതാനും ഭാഗം കല്ലേലി സ്കൂളില്‍ വെച്ച് ചിത്രീകരിച്ചത് . വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. വിഷ്ണു നമ്പൂതിരിയാണ് ഛായാഗ്രഹണം.സംഗീതം രഞ്ജിൻ രാജ്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ തുടങ്ങി വൻ താര ഈ സിനിമയില്‍ ഉണ്ട് . ലൂയിസ് സിനിമയാണ് അവസാനമായി കല്ലേലി ഭാഗത്ത് ചിത്രീകരിച്ചത് .അതിനു ശേഷം മാളികപ്പുറ’ത്തിന്റെ ചിത്രീകരണം ആണ് ഇപ്പോള്‍ നടക്കുന്നത്
Read More