വലിയകാവില്‍ മാലിന്യം കാട് കയറി വനരോദനം കേള്‍ക്കാതെ വനപാലകര്‍

  മലയോര റാണി യായ റാന്നിക്ക് പൊന്നാട ചാര്‍ത്തിക്കൊണ്ട് ഒഴുകുന്നു പുണ്യ നദി പമ്പ .റാന്നി യുടെ പേരിലെ പെരുമ ഉള്ളിലേക്ക് ഇറങ്ങിയാല്‍ കാണില്ല.വനപാലകര്‍ റാന്നിയുടെ പേരും പെരുമയും ദുര്‍ഗന്ധ പൂരിതമാക്കുന്നു .റാന്നി പട്ടണത്തില്‍ നിന്നും ഏറെ അകലെയല്ല വലിയ കാവ് വനം .ഏക്കര്‍ കണക്കിന് വ്യാപിച്ചു കിടക്കുന്ന വലിയകാവ് പൊന്തന്‍ പുഴ വനം ഇന്ന് വ്യാപകമായ മാലിന്യ കൂമ്പാരമായി മാറി .പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൊണ്ടുവന്ന് തള്ളാന്‍ ഉള്ള ഇടമായി വലിയകാവ് -പൊന്തന്‍പുഴ വനം മാറിക്കഴിഞ്ഞു.റാന്നി ,മണിമല എന്നീ സ്ഥലത്തുള്ള വ്യാപാരികളില്‍ ചിലരാണ് ഈ വനത്തെ മാലിന്യത്തിന്‍റെ കേന്ദ്രമാക്കിയത് .മൂക്ക് പൊത്താതെ ആര്‍ക്കും ഇത് വഴി കടന്നു പോകാന്‍ കഴിയില്ല .വനത്തിലൂടെ കടന്നു പോകുന്ന റോഡിന് ഇരു വശവും മണ്ണില്‍ അലിഞ്ഞു ചേരാന്‍ വര്‍ഷങ്ങള്‍ എടുക്കുന്ന പ്ലാസ്റ്റിക്,തെര്‍മ്മോ ക്കോള്‍ എന്നിവയുടെ വന്‍ ശേഖരമാണ് കാണാന്‍ കഴിയുന്നത്‌.ഈ…

Read More