ആറന്മുള വാസ്തുവിദ്യാ ഗുരുകുലം: പാനല്‍ തയാറാക്കുന്നു

  ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വിവിധ മ്യൂറല്‍ പ്രോജക്ടുകളിലേക്കും സ്ഥാപനം പുതുതായി നടത്തുന്ന മ്യൂറല്‍ കോഴ്‌സുകളിലെ അധ്യാപന ജോലിക്കും ആവശ്യാനുസരണം താത്ക്കാലികമായി നിയോഗിക്കുന്നതിന് ഉദേ്യാഗാര്‍ഥികളുടെ പാനല്‍ തയാറാക്കുന്നു. ഗുരുവായൂര്‍ ദേവസ്വം മ്യൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഞ്ചുവര്‍ഷ നാഷണല്‍ ഡിപ്ലോമ നേടിയ ഉദേ്യാഗാര്‍ഥികളെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവര്‍ വാസ്തുവിദ്യാഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടറെ നേരില്‍ ബന്ധപ്പെടണം.

Read More