ജാഗ്രതാ നിര്‍ദേശം

  പത്തനംതിട്ട ജില്ലയിലെ പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ബാരേജിലും, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിലും ജല നിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലം, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നല്‍കിയ ശക്തമായ മഴയ്ക്കുള്ള (യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പ്, ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യം എന്നിവ നിലവിലുണ്ട്. മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് നിലവില്‍ 192.63 മീറ്ററായി ഉയര്‍ന്നതിനാല്‍ മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 50 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തേക്കു ഒഴുക്കി വിട്ടുകൊണ്ടിരിക്കുകയാണ്. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ പരമാവധി 150 സെ.മി എന്ന തോതില്‍ ഉയര്‍ത്തേണ്ടതായും വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തിയത്/ഉയര്‍ത്തുന്നത്…

Read More