ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സൗജന്യ പ്രവേശനം

  konnivartha.com: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഒഴിവാക്കി. ഇത് കൂടാതെ 2025-ലെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും (പരമാവധി അഞ്ച് പേർ) ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം അനുവദിക്കും.

Read More

വനം-വന്യജീവി വകുപ്പ് : സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍

  konnivartha.com: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ വനം-വന്യജീവി വകുപ്പ് വിവിധ മത്സരങ്ങള്‍ സംസ്ഥാന/ജില്ലാതലത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങള്‍ കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍. എല്‍.പി, യു.പി, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിഭാഗത്തിലുള്ളവര്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരങ്ങളും, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിഭാഗത്തിലുളളവര്‍ക്ക് ഉപന്യാസരചന മത്സരവുമാണ്. ഒക്ടോബര്‍ രണ്ടിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രസംഗ മത്സരങ്ങള്‍. രാവിലെ ഒന്‍പത് മുതലാണ് നടത്തുക. ഓരോ കാറ്റഗറിയിലും ഓരോ ഇനത്തിലും ഒരു സ്ഥാപനത്തില്‍ നിന്ന് പരമാവധി രണ്ട് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാം. ക്വിസ് മത്സരത്തിന് ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങിയ ടീമിനോ ഒരു വിദ്യാര്‍ഥിക്ക് മാത്രമായോ പങ്കെടുക്കാം. പങ്കടുക്കാനായി പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രംസഹിതം രജിസ്റ്റര്‍ ചെയ്യണം.…

Read More

കാടിറങ്ങിയ വന്യ മൃഗങ്ങളും  കേരള വനം വകുപ്പും

  വനം പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് വന്യജീവികളെ കാടിറങ്ങാതെ പരിപാലിക്കേണ്ട ചുമതലയുള്ള ഏക വകുപ്പ് ആണ് വനം വന്യ ജീവി വകുപ്പ് . ഏറെ നാളായി വനം കാക്കുന്നവര്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റാതെ ഫയലുകളില്‍ അടയിരിക്കുന്നു . വന്യ മൃഗങ്ങളും മനുഷ്യരും തമ്മില്‍ ഉള്ള സംഘര്‍ഷം ലഘൂകരിക്കേണ്ട മാര്‍ഗം ഒന്ന് പോലും ഫലവത്തായി നടപ്പിലാക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല .വനം മന്ത്രിയും താഴെക്ക് ഉള്ള സംവിധാനങ്ങളും പൂര്‍ണ്ണ പരാജയം ആണ് എന്ന് വന മേഖലയുമായി ബന്ധം ഉറപ്പിച്ചു വാസം ഉള്ള ആളുകള്‍ കൃത്യമായി പറയുന്നു . വന്യ ജീവികള്‍ക്ക് വനത്തില്‍ വിഹരിച്ചു അവയ്ക്ക് യഥേഷ്ടം കഴിക്കാന്‍ ഉള്ള വിഭവം ഇല്ല . ഏറ്റവും വലിയ മൃഗമായ ആനകള്‍ക്ക് പുല്ലിനത്തില്‍പ്പെട്ട ഭക്ഷണത്തോട് ആണ് താല്പര്യം . ഈറ്റയും മുളയും സ്വാഭാവികമായി ഇപ്പോള്‍ വളരുന്നില്ല .അങ്ങനെ ഉള്ള സാഹചര്യത്തില്‍ ഈറയും മുളയും…

Read More