സ്‌പോര്‍ട്‌സിന്റെ കഥ പറയുന്ന ചിത്രങ്ങളുമായി ഫോട്ടോ വണ്ടി ജില്ലയില്‍ പര്യടനം നടത്തി

തിരുവല്ലയില്‍ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ ഗോള്‍ കീപ്പര്‍ കെ.റ്റി. ചാക്കോ ഉദ്ഘാടനം ചെയ്തു കേരള ഒളിമ്പിക്സ് ഗെയിംസിന് മുന്നോടിയായി മീഡിയ അക്കാദമി, പത്രപ്രവര്‍ത്തക യൂണിയന്‍, ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ നിന്ന് ആരംഭിച്ച ഫോട്ടോവണ്ടിക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. തിരുവല്ലയിലും പത്തനംതിട്ടയിലും പ്രൗഡഗംഭീരമായ സ്വീകരണമാണ് നല്‍കിയത്.     കായിക കേരളത്തിന് കൈത്താങ്ങാവുന്ന സംസ്ഥാന സര്‍ക്കാരിന്റെ വലിയ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഫോട്ടോ വണ്ടിയുടെ പര്യടനമെന്ന് പത്തനംതിട്ടയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത നഗരസഭ അധ്യക്ഷന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഒരു രാജ്യത്തിന്റെ സമ്പത്ത് ആ നാടിന്റെ മാനവശേഷിയാണ്. ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും ജീവിതശൈലി രോഗത്തെ ഇല്ലാതാക്കാനും കായികരംഗം വഴിയൊരുക്കുന്നുണ്ട്. പഴയകാലത്തെ കായികതാരങ്ങളുടെ നേട്ടങ്ങള്‍ പുതുതലമുറയ്ക്ക് കാണാന്‍ ഫോട്ടോ വണ്ടിയിലൂടെ അവസരം ഒരുക്കിയതിലൂടെ അവര്‍ക്ക് പ്രചോദനവും ഉത്സാഹവും നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.     പത്തനംതിട്ടയില്‍…

Read More