സംഘടിച്ച് മുന്നേറുക, നിരാശരാകാതെ പ്രവൃത്തിയെടുക്കുക: ടി. പത്മനാഭൻ

  കേരളാ മീഡിയാ പേഴ്സൺസ് യൂണിയൻ (കെ.എം.പിയു.) സംസ്ഥാന സമ്മേളനം കണ്ണൂരിൽ  നടന്നു konnivartha.com / കണ്ണൂർ: സംഘടിച്ച് മുന്നേറണമെന്നും നിരാശരാകാതെ പ്രവൃത്തിയെടുക്കണമെന്നും കഥാകൃത്ത് ടി. പത്മനാഭൻ. കേരളാ മീഡിയാ പേഴ്സൺസ് യൂണിയൻ (കെ.എം.പിയു.) സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ടി. പത്മനാഭൻ.   മാന്യമായി ജീവിക്കുവാൻ അർഹതപ്പെട്ടവരാണ് എല്ലാവരും. എന്നാൽ പത്രങ്ങൾ ഉൾപ്പെടെയുള്ള അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും മറ്റും തൊഴിലെടുക്കുന്ന വലിയൊരു വിഭാഗം തൊഴിലാളികളുടെയും സേവന വേതന വ്യവസ്ഥകൾ പരിതാപകരമാണെന്നും ഇക്കാര്യത്തിൽ ഇടപെടുവാൻ സർക്കാരിന് കഴിയണമെന്നും ടി. പത്മനാഭൻ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളാ മീഡിയാ പേഴ്സൺസ് യൂണിയൻ കോർ കമ്മിറ്റിയംഗം വി. സെയ്ത് അധ്യക്ഷത വഹിച്ചു.   സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതിനും സംഘടനയിലൂടെ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനും സഹജീവി സ്നേഹവും കാരുണ്യവും നിലനിർത്തി മുന്നേറുന്നതിനും ഓരോ അംഗത്തിനും കഴിയണമെന്നും…

Read More