ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കമാകുന്നു

  ഖത്തറിലെ (Qatar) അല്‍ ഖോറിലെ അല്‍ബെയ്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനമത്സരം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ (Ecuador) നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരത്തിന് തുടക്കമാവുക. നാല് വര്‍ഷത്തിലൊരിക്കല്‍ വരുന്ന കായിക വസന്തത്തിനെ വരവേല്‍ക്കാനായി ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു. 32 ടീമുകള്‍ കിരീടപ്പോരാട്ടത്തിന് വരും ദിവസങ്ങളില്‍ കളിക്കളത്തിലിറങ്ങും. ലയണല്‍ മെസ്സിയും നെയ്മറും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമെല്ലാം ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ ഖത്തറിലെത്തിയിട്ടുണ്ട്.ഖത്തര്‍ സമയം അഞ്ച് മണിക്ക് വര്‍ണപ്രപഞ്ചമൊരുക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്ത് ലോകകപ്പ് എത്തുന്നത്. ഏഷ്യയിൽ രണ്ടാംതവണയും. 32 ടീം, 64 കളി, 831 കളിക്കാര്‍. ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ പുതിയ ചാമ്പ്യനെ വരവേല്‍ക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക വിനോദമായ ഫുട്‌ബോള്‍ അതിന്റെ ലോകകപ്പ് മത്സരത്തിലേക്ക് കടക്കുമ്പോള്‍ 500 കോടി ആളുകള്‍ അത് ടെലിവിഷനിലൂടെ…

Read More