അടൂരിൽ ഓണാഘോഷത്തിന് തുടക്കമായി

  konnivartha.com : ഓണം ഒരുമയുടെ ആഘോഷമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇത്രത്തോളം പാരമ്പര്യവും സംസ്കൃതിയും വിളിച്ചോതുന്ന മറ്റൊരു ഉത്സവവും ലോകത്ത് എവിടെയും കാണാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. അടൂരിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഓണാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. സെപ്റ്റംബർ 9 മുതൽ 12 വരെ നീണ്ട് നിൽക്കുന്ന പരിപാടിക്കാണ് ഗാന്ധി സ്മൃതി മൈതാനിയിൽ തുടക്കമായത്. വിപുലമായ ആഘോഷ പരിപാടികളോടെയാണ് ഓണാഘോഷം 2022 സംഘടിപ്പിച്ചിട്ടുള്ളത്. നഗരസഭ ചെയർമാൻ ഡി സജി അധ്യക്ഷത വഹിച്ചു. വൈസ്ചെയർപേഴ്സൺ ദിവ്യാറെജി മുഹമ്മദ്, ആർ തുളസീധരൻ പിള്ള, രേഖ അനിൽ, ശ്രീനാദേവിക്കുഞ്ഞമ്മ, റോണി പാണന്തുണ്ടിൽ, അജി പി വർഗ്ഗീസ്, ബീന ബാബു, സിന്ധു തുളസിധരക്കുറുപ്പ്, എം അലാവുദിൻ, പി ബി ഹർഷകുമാർ, അഡ്വ എന്ന മനോജ്,ഏഴംകുളം നൗഷാദ്, റ്റി മുരുകേഷ്, ഉമ്മൻ…

Read More