ഉപഭോക്തൃ ചൂഷണവുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ക്ക് അറിയിക്കാം

  ദേശീയ ഉപഭോക്തൃദിനാചരണം നടത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയ ഉപഭോക്തൃദിനാചരണത്തിന്റെ ജില്ലാ തല ആഘോഷം നടന്നു. പത്തനംതിട്ട ജില്ലാ കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. കേരളാ കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജനു കുമ്പഴ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഇതിന്റെ ഭാഗമായി വിളംബര സദസ്, ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലല്‍ എന്നിവയും നടന്നു. താലൂക്ക് തലത്തില്‍ തിരഞ്ഞെടുത്ത മൂന്ന് റേഷന്‍ കടകളില്‍ കണ്‍സ്യൂമര്‍അവര്‍ സെലിബ്രേഷന്‍ ആചരിച്ചു. സീനിയര്‍ സൂപ്രണ്ട് ബിജി തോമസ് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. സുരേഷ് കുമാര്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉപഭോക്തൃ ചൂഷണവുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ക്ക് അറിയിക്കാം : അളവു തൂക്ക പരാതി – ലീഗല്‍ മെട്രോളജി – 0468…

Read More