എലിസബത്ത് രാജ്ഞി (96)അന്തരിച്ചു

  ആരോഗ്യ നില മോശമായതിനെ തുടർന്ന് എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ഡോക്ടർമാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ സ്‌കോട്ട്ലൻറിലെ ബാൽമോർ കൊട്ടാരത്തിൽ തുടവേയാണ് രാ‍ജ്ഞി അന്തരിച്ചത്.മകൻ ചാൾസ് രാജകുമാരനായിരിക്കും അടുത്ത ചക്രവർത്തി.70 വർഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്‌ഞിയാണ്. മരണസമയത്ത് ചാൾസ് രാജകുമാരൻ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു.1926 ഏപ്രിൽ 21 ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രണ്ടാമൻ പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്ന് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് അവരുടെ മൂത്ത മകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. കിങ് ചാള്‍സ് III എന്നാണ് അദ്ദേഹം ഇനി മുതല്‍ അറിയപ്പെടുക. 73 വയസാണ് ചാള്‍സ് രാജകുമാരന്റെ പ്രായം. Queen Elizabeth II, Longest-reigning Monarch in British History, Passes Away At Age of 96 Britain’s Queen Elizabeth II, who was…

Read More