konnivartha.com: ലോകത്തിന് മുന്നിൽ ആദ്യമായി ശുചിത്വ തത്വങ്ങൾ മുന്നോട്ടു വച്ച നാടാണ് ഭാരതമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘാതന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ആദ്യമായി വൃത്തിയും ശുദ്ധിയും ആചരിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞത് ശ്രീബുദ്ധനാണ്. ശരീരശുദ്ധി, ആഹാരശുദ്ധി, വാക് ശുദ്ധി, മന:ശുദ്ധി, കർമ്മശുദ്ധി എന്നിങ്ങനെ അഞ്ച് ശുദ്ധികൾ മനുഷ്യൻ പാലിക്കണമെന്നാണ് ശ്രീബുദ്ധൻ പറഞ്ഞത്. ശുചിത്വത്തെക്കുറിച്ച് ലോകത്തൊരിടത്തും ഇത്തരം ഒരു പെരുമാറ്റ സംഹിത ഇല്ലാതിരുന്ന ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപാണ് ഭാരതത്തിൽ ശ്രീബുദ്ധൻ ശുചിത്വത്തെക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിച്ചത്. സ്വയം സൃഷ്ടിക്കുന്ന മാലിന്യങ്ങൾ സ്വയം സംസ്കരിക്കണമെന്ന പാഠം പിൽക്കാലത്ത് മഹാത്മാഗാന്ധിയും നമ്മെ പഠിപ്പിച്ചു. ശുചിത്വത്തെക്കുറിച്ചുള്ള മുൻഗാമികളുടെ ശ്രമങ്ങൾ ഫലപ്രദമായി…
Read More