കാട്ടുപന്നിയെ ശല്യ മൃഗമായി പ്രഖ്യാപിക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചത് അപലപനീയം: മന്ത്രി എ.കെ. ശശീന്ദ്രന്‍ കാട്ടുപന്നിയെ ശല്യ മൃഗമായി പ്രഖ്യാപിക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചത് തികച്ചും അപലപനീയമാണെന്ന് വനം – വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പ്ലാപ്പള്ളി മാതൃക ഫോറസ്റ്റ് സ്റ്റേഷന്‍, ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറെ കാലമായി കേരളം മുന്നോട്ടു വച്ച ആവശ്യമായിരുന്നു കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ ശല്യ മൃഗമായി പ്രഖ്യാപിക്കണം എന്നുള്ളത്. ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഈ കാര്യത്തില്‍ എത്രത്തോളം അധികാരം പ്രയോഗിക്കാന്‍ കഴിയും എന്നുള്ളത് പരിശോധിക്കും. കൂടാതെ, വന്യ മൃഗ ശല്യം ഉള്ള കൂടുതല്‍ സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ജനങ്ങളുടെ ജീവനും സ്വത്തിനും…
Read More