ജയന് കോന്നി അന്താരാഷ്ട്ര ചലച്ചിത്ര മേളയില് ഭിന്ന ശേഷിക്കാര്ക്കായി പ്രത്യേക സൗകര്യങ്ങള് ഒരുക്കി എന്നത് കേരളത്തിന്റെ സാക്ഷരതയുടെ അഭിമാനം ഒരു പടി കൂടി ഉയര്ത്തി .മറ്റു ദേശക്കാരുടെ മുന്നില് കേരളം തലയുയര്ത്തി നിന്നു. ഭിന്ന ശേഷിക്കാര്ക്കും എഴുപത് പിന്നിട്ടവര്ക്കും ക്യൂവില് നില്കാതെ തന്നെ പ്രവേശനത്തിന് അവസരമൊരുക്കി എന്നത് എടുത്തു പറയുന്ന മേന്മയാണ് .സമൂഹത്തില് ഭിന്ന ശേഷിക്കാര് പുറകില് അല്ലാ എന്ന് കേരളം മറ്റുള്ളവര്ക്ക് മനസ്സിലാക്കി നല്കിയപ്പോള് അന്താരാഷ്ട്ര ചലച്ചിത്ര മേള വേറിട്ട കാഴ്ചകള് നല്കി . കറുപ്പും വെളുപ്പും ഇഴചേര്ന്ന ബന്ധം ഇന്നും കാക്കുന്ന അഭ്രപാളികളില് നിറഞ്ഞു നിന്നത് കാച്ചികുറുക്കിയ ഒരു പിടി നല്ല ചിത്രങ്ങള് ആയിരുന്നു .പ്രായമായവരെ ചേര്ത്ത് പിടിച്ചുകൊണ്ട് അവര്ക്ക് വേണ്ടി ഇരിപ്പിടം ഒരുക്കുമ്പോള് സാമൂഹികമായി കേരളം അന്തസുള്ള വേദിയായി . ചലച്ചിത്ര ആസ്വാദകരുടെ മുന്നില് മലയാള സിനിമയുടെ അന്തസ് കാത്തു സൂക്ഷിക്കുവാന് കഴിഞ്ഞു…
Read More