കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണം : കെ സുരേന്ദ്രന്‍

  കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു ബിജെപി സ്ഥാനാർത്ഥി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് രണ്ടിടങ്ങളിൽ ജനവിധി തേടാനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 84 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പിൽ മല്‍സരിച്ച കോന്നിയിലുമാണ് സുരേന്ദ്രൻ പോരിന് ഇറങ്ങുന്നത് . ബി ജെ പിയുടെ എ പ്ലസ് കാറ്റഗറിയില്‍ ആണ് കോന്നി . വിജയ സാധ്യത ഉള്ള മണ്ഡലങ്ങളെ ആണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത് . സംസ്ഥാനത്ത് 9 മണ്ഡലം എ പ്ലസില്‍ ഉണ്ട് . ഇവിടെ എല്ലാം കരുത്തരായ സ്ഥാനാര്‍ഥികളെ തന്നെ കണ്ടെത്തുവാന്‍ ബി ജെ പിയ്ക്ക് കഴിഞ്ഞു . നേമത്ത് ആര് മത്സരിച്ചാലും ബിജെപിയെ തോൽപ്പിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നരേന്ദ്ര മോദി വേണോ വീരപ്പൻമാർ വേണോ എന്ന ചോദ്യമാണ് കേരളത്തിലെ ജനങ്ങൾക്ക് മുന്നിലുള്ളത്. അവസാന ഘട്ടത്തിൽ…

Read More