കേരളീയത്തിന്റെ ആവേശം നിറച്ച് നഗരത്തിൽ പുലികളിറങ്ങി അനന്തപുരിയുടെ നഗരവീഥികളിൽ കേരളീയത്തിന്റെ ആവേശം നിറച്ച് പുലികളിറങ്ങി.കേരളീയം 2023 ന്റെ അവസാന വട്ട വിളംബരത്തിന്റെ ഭാഗമായി അരങ്ങേറിയ പുലികളിയുടെ ഉദ്ഘാടനം കനകക്കുന്ന് പാലസിനു സമീപത്തെ പുൽത്തകിടിയിൽ കേരളീയം കാബിനറ്റ് ഉപസമിതി കൺവീനറും ധനകാര്യ വകുപ്പു മന്ത്രിയുമായ കെ.എൻ.ബാലഗോപാൽ, സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി വി.ശിവൻ കുട്ടി,മന്ത്രിമാരായ ജി.ആർ. അനിൽ,ആന്റണി രാജു എന്നിവർ ചേർന്ന് നിർവഹിച്ചു. കനകക്കുന്നിൽ നിന്ന് ചെണ്ട മേളത്തിനൊപ്പം ചുവടുവെച്ച പുലികൾ മ്യൂസിയം ജംക്ഷനിലും കോർപ്പറേഷൻ മുറ്റത്തും പാളയത്തും അരങ്ങു തകർത്തു. മാനവീയം വീഥിയിലാണ് പുലികളി സമാപിച്ചത്.ഓരോ ജംക്ഷനിലും ആവേശകരമായ സ്വീകരണമാണ് കേരളീയം പുലികളിക്ക് ലഭിച്ചത്. തൃശൂരിൽ നിന്നെത്തിയ 20 അംഗ പുലികളി സംഘമാണ് നഗരത്തിൽ കേരളീയത്തിന്റെ ആവേശം നിറച്ചത്. ഓണക്കാലത്ത് തൃശൂർ സ്വരാജ് റൗണ്ടിൽ കളിക്കിറങ്ങുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തിലെത്തിയത്. ഐ.ബി.സതീഷ്…
Read Moreടാഗ്: കേരളീയം: ഇന്നത്തെ വാര്ത്തകള് ( 25/10/2023 )
കേരളീയം : ഇന്നത്തെ വാര്ത്തകള് ( 27/10/2023)
കേരളീയം : ഇന്നത്തെ വാര്ത്തകള് ( 27/10/2023) കാട്ടാക്കടയിൽ (ഒക്ടോ 29) 1001 പേരുടെ കേരളീയം മെഗാ തിരുവാതിര സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ആഘോഷിച്ചുകൊണ്ടു നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനായി വേറിട്ട പ്രചാരണങ്ങൾ ഒരുക്കുന്ന കാട്ടാക്കട മണ്ഡലത്തിൽ ഒക്ടോബർ 29ന് 1001 പേർ പങ്കെടുക്കുന്ന മെഗാ തിരുവാതിര നടക്കും. ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലാണ് നിയോജകമണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ സ്ത്രീ കൂട്ടായ്മകൾ ഒത്തുചേരുന്ന മെഗാ തിരുവാതിര അരങ്ങേറുന്നത്.കാട്ടാക്കടയിലെ ഒപ്പം വനിതാ കൂട്ടായ്മയും മെഗാ തിരുവാതിരയിൽ പങ്കാളിയാകും.കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകളിൽ നിന്നുള്ള 1001 വിദ്യാർഥികൾ പങ്കെടുത്ത മലയാളഭാഷാഗാനാലാപനവും കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. കേരളീയത്തിനു പ്രചാരണമൊരുക്കി കുടുംബശ്രീയുടെ കലാജാഥ തിരുവനന്തപുരത്തു നവംബർ ഒന്നുമുതൽ ഏഴുവരെ നടക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിനായി കലാജാഥയുമായി കുടുംബശ്രീ.കനകക്കുന്നു കൊട്ടാരവളപ്പിൽ നിന്നാരംഭിച്ച കലാജാഥ കേളികൊട്ട്, കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി…
Read Moreകേരളീയം: ഇന്നത്തെ വാര്ത്തകള് ( 25/10/2023 )
കാണികൾക്കും മത്സരിച്ച് സമ്മാനം നേടാവുന്ന ജനകീയ ക്വിസ് ഷോ: കേരളീയം ക്വിസ് ഗ്രാൻഡ് ഫിനാലെ (ഒക്ടോ 26) നിശാഗന്ധിയിൽ konnivartha.com : കേരളീയം മെഗാ ഓൺലൈൻ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ (ഒക്ടോബർ 26)ഓഫ്ലൈനായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് അഞ്ചുമണിക്ക് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാർ ക്വിസ് മത്സരം ഉ്ദ്ഘാടനം ചെയ്യും. 140 പേരാണ് ഓൺലൈൻ ക്വിസ് മത്സരത്തിൽ ഫൈനലിന് യോഗ്യത നേടിയത്.ഒക്ടോബർ 19ന് നടന്ന ഓൺലൈൻ മൽസരത്തിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്തു മുന്നിലെത്തിയ 14 ജില്ലകളിൽ നിന്നുമുള്ളവരാണ് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്.മത്സരാർത്ഥികൾ ഉച്ചകഴിഞ്ഞു 3.30ന് തിരുവനന്തപുരം കനകക്കുന്നിലുള്ള നിശാഗന്ധി ഓഡിറ്റോറിയത്തിൽ റിപ്പോർട്ട് ചെയ്യണം. വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിന് ഓൺലൈൻ മെഗാ ക്വിസ് രജിസ്ട്രേഷന് ഉപയോഗിച്ച മേൽ വിലാസവും വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുന്ന ഫോട്ടോ പതിച്ച ഐ ഡി കാർഡും കൈവശം…
Read More