konnivartha.com: ആനപ്രേമികളുടെ ഇടയില്‍ പേരെടുത്ത പേരാണ് കോന്നി സോമൻ എന്ന ഗജരാജൻ .കോന്നി ആനത്താവളത്തില്‍ നിന്നും സോമനെ കോട്ടൂര്‍ക്ക് കൊണ്ട് പോയി എങ്കിലും ” ആനകളുടെ ആശാനുള്ള’ ലോക ഗജരാജപ്പട്ടത്തിനായി ഗിന്നസ് റെക്കോഡിലേക്ക് സോമന് ചിഹ്നം വിളിച്ചു കയറുകയാണ് . കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലെ ആനമുത്തച്ഛനാണ് ഇപ്പോൾ കോന്നി സോമൻ. ആരെയും ആകർഷിക്കുന്ന തലയെടുപ്പും ഒത്ത ഉയരവും നീളമുള്ള കൊമ്പുമുള്ള സോമന് 80 വയസ്സ് കഴിഞ്ഞതോടെയാണ് വനം വകുപ്പ് ഗിന്നസ് പട്ടം നേടാനുള്ള അപേക്ഷ തയാറാക്കുന്നത് . അല്പം കാഴ്ചക്കുറവുണ്ടെങ്കിലും ഇപ്പോഴും പൂർണ ആരോഗ്യവാനാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താപ്പാനയെന്ന ഗിന്നസ് റെക്കോഡിനായാണ് സോമനും വനം വകുപ്പും ആനപ്രേമികളും കാത്തിരിക്കുന്നത്. ഇത്രയും പ്രായം കൂടിയ താപ്പാന ഇന്ന് ലോകത്ത് ജീവിച്ചിരിപ്പില്ലെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ 82 വയസ്സുള്ള ദാക്ഷായണിയായിരുന്നു ഏറ്റവും…
Read More