കോന്നി അതിരാത്ര വിശേഷങ്ങള്‍ ( 24/04/2024 )

തൊടീലും തീണ്ടലും സനാധന ധർമത്തിൽ എവിടെ നിന്നു വന്നു : കെ പി ശശികല കോന്നി: സനാധന ധർമത്തിൽ വിഭജനത്തിന്‍റെ വേരുകളില്ലെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡൻഡ് കെ പി ശശികല ടീച്ചർ. കോന്നി ഇളകൊള്ളൂർ അതിരാത്ര വേദിയിൽ സംസായിരിക്കുകയായിരുന്നു അവർ. അറിവിനും കഴിവിനും അനുസരിച്ച് ജീവിത ക്രമത്തെ നിജപ്പെടുത്തി കർമ ശക്തി വർദ്ധിപ്പിക്കുന്ന പദ്ധതി ആയിരുന്നു വർണാശ്രമ ധർമം. വേദങ്ങളും പുരാണങ്ങളും അവരവർക്കിഷ്ടമുള്ള കാര്യങ്ങൾ മാത്രമെടുത്ത് വ്യാഖ്യാനിച്ച് നല്ലതോ ചീത്തയോ എന്ന് തീരുമാനിച്ച് പ്രചരിപ്പിക്കുന്നു. തൊടീലും തീണ്ടലും സനാധന ധർമത്തിൽ എവിടെ നിന്നു വന്നു. അത്തരം ചിന്തകൾ ഹൈന്ദവ ധർമത്തിനെ ഇകഴ്തി കാട്ടാൻ ശത്രുക്കൾ ഉപയോഗിക്കുന്നു. മഹാഭാരതവും രാമായണവും രചിച്ചത് ബ്രാഹ്മണരല്ല. ജാതിവ്യവസ്ഥയോ മത വ്യവസ്ഥയോ വേദങ്ങളിലില്ല. അത് വ്യസിച്ചത് ആരെന്നു ചിന്തിക്കണം. ത്രേതാ യുഗത്തിൽ ശബരി എന്ന ആദിവാസി സ്ത്രീ കടിച്ച പഴത്തിൻ്റെ…

Read More